തിരുവനന്തപുരം : പണിക്കേഴ്സ് പ്രോപ്പർട്ടീസിന്റെ സഹകരണത്തോടെ പ്രേംനസീർ സുഹൃത്ത് സമിതിയുടെ ആഭിമുഖ്യത്തിൽ പത്ര-ദൃശ്യ മാധ്യമ പ്രവർത്തന മേഖലയിൽ മികച്ച സേവനങ്ങൾ കാഴ്ചവെച്ച മാധ്യമപ്രവർത്തകർക്കു നൽകിവരുന്ന രണ്ടാമത് പ്രേംനസീർ മാധ്യമപുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.
മാധ്യമ മേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ച മലയാളമനോരമ തിരുവനന്തപുരം ബ്യൂറോ അസിസ്റ്റൻറ് എഡിറ്റർ സിബി കാട്ടാമ്പള്ളിക്ക് സമഗ്ര സംഭാവനയ്ക്കുള്ള പ്രേംനസീർ മാധ്യമ പുരസ്കാരവും, ചലച്ചിത്രരംഗത്ത് 50 വർഷമായി പ്രവർത്തിച്ചുവരുന്ന ഗാനരചയിതാവ് ചുനക്കര രാമൻകുട്ടി പ്രേം നസീർ ചലച്ചിത്ര ശ്രേഷ്ഠ പുരസ്ക്കാരവും.
മികച്ച നഗര വാർത്ത - മാതൃഭൂമി നഗരം (തിരുവനന്തപുരം)
മികച്ച ഫിലിം വാരിക - നാനാ
ചലച്ചിത്ര രംഗത്തെ മികച്ച റിപ്പോർട്ടർ - രാജീവ് ഗോപാലകൃഷ്ണൻ, ചീഫ് എഡിറ്റർ, മലയാള മനോരമ (തിരുവനന്തപുരം)
മികച്ച മാധ്യമ പരമ്പര - ''തുന്നിച്ചേർക്കാൻ ഇനിയും ജീവിതങ്ങൾ'' ഓ.സി മോഹൻരാജ്, സ്പെഷ്യൽ കറസ്പോണ്ടൻ, കേരളകൗമുദി (കണ്ണൂർ)
മികച്ച വാർത്താധിഷ്ഠിത റിപ്പോർട്ടർ - ''പ്രവാസം പ്രയാസം'' എം.റഫീഖ്, റിപ്പോർട്ടർ, മാധ്യമം (തിരുവനന്തപുരം)
മികച്ച ന്യൂസ് റിപ്പോർട്ടർ - ''മാപ്പിരന്നു മകളെത്തി'' ശിവ കൈലാസ്, റിപ്പോർട്ടർ, ജന്മഭൂമി (കാട്ടാക്കട)
മികച്ച അന്വേഷണാത്മക റിപ്പോർട്ടർ - ''ഭൂമിയിലെ രാജാക്കന്മാർ'' എം.വി വസന്ത്, റിപ്പോർട്ടർ, ദീപിക (പാലക്കാട്)
മികച്ച ആനുകാലിക വാർത്ത റിപ്പോർട്ടർ - ''പുര നിറഞ്ഞ പുരുഷന്മാർ'' കെ.സുജിത്ത്, സീനിയർ റിപ്പോർട്ടർ, മംഗളം ദിനപത്രം (കണ്ണൂർ)
മികച്ച ജോബ് കൺസൾട്ടൻസി റിപ്പോർട്ടർ - ഡോ. എൻ.ആർ.കെ.പിള്ള, ചീഫ് എഡിറ്റർ, അസൈമെൻറ്സ് എബ്രോഡ് ടൈം (മുംബൈ)
മികച്ച പ്രാദേശിക വാർത്ത റിപ്പോർട്ടർ - അൻസർ തുരുത്ത്, റിപ്പോർട്ടർ, സുപ്രഭാതം (കഴക്കൂട്ടം)
മികച്ച ന്യൂസ് ഫോട്ടോഗ്രാഫർ - ''തല കുമ്പിടുന്നത് വാർദ്ധക്യം'' വി.വി അനൂപ്, ന്യൂസ് ഫോട്ടോഗ്രാഫർ, ജന്മഭൂമി (തിരുവനന്തപുരം)
മികച്ച കാർട്ടൂൺ - ''സെൽഫി'' ഹരികുമാർ, വീക്ഷണം (തിരുവനന്തപുരം)
മികച്ച റേഡിയോ പ്രോഗ്രാം അവതാരകൻ - ഫിറോസ് എ.അസീസ്, പ്രോഗ്രാം ഹെഡ്, 92.7 ബിഗ് എഫ് എം റേഡിയോ
മികച്ച ന്യൂസ് ചാനൽ - ഏഷ്യാനെറ്റ് ന്യൂസ്
മികച്ച ന്യൂസ് അവതാരകൻ - സി ജെ അബ്ദുൽ വാഹിദ്, റിപ്പോർട്ടർ, ദൂരദർശൻ കേന്ദ്രം (തിരുവനന്തപുരം)
മികച്ച ന്യൂസ് റിപ്പോർട്ടർ ''ജലമില്ലാത്ത ശാസ്താംകോട്ട തടാകം'' സാബു, റിപ്പോർട്ടർ, മീഡിയവൺ (കൊല്ലം)
മികച്ച അന്വേഷണാത്മക റിപ്പോർട്ട് - ''കക്കാടം പോയിൽ തീം പാർക്ക്'' എസ്.വി നികേഷ് കുമാർ, സീനിയർ സ്പെഷ്യൽ കറസ്പോണ്ടൻസ്, ന്യൂസ് 18 (കോഴിക്കോട്)
മികച്ച വാർത്താധിഷ്ഠിത പ്രോഗ്രാം - ''ക്യാപ്റ്റൻസ് ഗോൾ'' ജയേഷ് പൂക്കോട്ടൂർ, സ്പോർട്സ് റിപ്പോർട്ടർ, മാതൃഭൂമി ന്യൂസ് (തിരുവനന്തപുരം)
മികച്ച പ്രോഗ്രാം അവതാരിക - ''ദുരന്തമുഖത്തെ നന്മയുടെ കാഴ്ചകൾ'' രേഷ്മ സുരേഷ്, റിപ്പോർട്ടർ, കൈരളി ടിവി (തിരുവനന്തപുരം)
മികച്ച ക്രൈം റിപ്പോർട്ടർ - ''ക്രൈംബ്രാഞ്ച്'' ജോജറ്റ് ജോൺ, പ്രൊഡ്യൂസർ, കൈരളി ടിവി (തിരുവനന്തപുരം)
മികച്ച ടെലിവിഷൻ ഷോ - ''ജനനായകൻ'' സുപ സുധാകരൻ, പ്രോഗ്രാം ഡയറക്ടർ, അമൃത ടിവി (തിരുവനന്തപുരം)
മികച്ച സിനിമ പ്രോഗ്രാം അവതാരകൻ - ''ടാക്കീസ് ടോക്ക്'' കെ.പി സുരേഷ് കുമാർ, ചീഫ് സബ് എഡിറ്റർ, ജനംടിവി
മികച്ച ടിവി ഡോക്യുമെൻററി - ''എന്റെ കഥ'' സതീദേവി, പ്രോഗ്രാം ഡയറക്ടർ, മംഗളം ടിവി (തിരുവനന്തപുരം)
മികച്ച രാഷ്ട്രീയ ആക്ഷേപഹാസ്യ പ്രോഗ്രാം - ''കോക്ടെയിൽ'' സുരരാജ് അരമങ്ങാനം, അവതാരകൻ. കൈരളി ടിവി (തിരുവനന്തപുരം)
മികച്ച ക്യാമറാമാൻ എസ് മണികണ്ഠൻ എ.സി.വി ന്യൂസ് (തിരുവനന്തപുരം)
മികച്ച പ്രാദേശിക ന്യൂസ് അവതാരകൻ - ഹക്കീം മാവണ്ടിയൂർ. മലയാളം ടെലിവിഷൻ (മലപ്പുറം)
മികച്ച പ്രാദേശിക എന്റർടൈൻമെന്റ് ചാനൽ - രമേശ്. ഡയറക്ടർ, ഇ എൻ 24 ചാനൽ (തിരുവനന്തപുരം)
മികച്ച ഓൺലൈൻ റിപ്പോർട്ടർ - മുഹമ്മദ് ഷാഫി, ടി വി ഭാരത് (കൊല്ലം)





