കിളിമാനൂർ : കിളിമാനൂർ നഗരൂര്‍ രാജധാനി എഞ്ചിനീയറിഗ് കോളേജിലെ ഫെെനല്‍ ഈയര്‍ വിദ്യാര്‍ത്ഥിനി ഗായത്രി(19) യാണ് മരിച്ചത്. ബാല സുബ്രഫ്മണ്യം എന്ന സ്വകാര്യ ബസ്സിന്റെ തുറന്നിരുന്ന ഡോര്‍ തലയ്ക്കടിച്ച് ഗുരുതരമായി പരിക്കേറ്റാണ് മരിച്ചു. വെള്ളല്ലുര്‍ ഗായത്രി ഭവനില്പരേതനായ ഷാജീസിന്റെയും റീഖയുടേയും മുത്ത മകളാണ് ഗായത്രി.
രാവിലെ പത്ത് മണിയോടെ നഗരുര്‍ -നെടുമ്പറമ്പ് റോഡില്‍ കോളേജ് ജംഗ്ഷനിലാണ് അപകടം. വെള്ളല്ലൂരില്നിന്നു പതിവുപോലെ കാലത്ത് എട്ടരമണിയോടെ ബാലസുബ്രഹ്മണ്യം ബസ്സില്‍ കോളേജിലേക്ക് പോവുകയായിരുന്നു. കോളേജ് ജംഗഷനില്‍ നെടുമ്പറമ്പില്‍ ഇറങ്ങി മുന്നോട്ട് നടക്കുമ്പോള്‍ അതേബസ്സ് ഡോര്‍ അടയ്കാതെവന്നതുകാരണം ഗായത്രിയെ ഇടിച്ച് വീഴ്ത്തുകയായിരുന്നു. പരിക്കേററ ഗായത്രിയെ വെഞ്ഞാറമൂട് ഗോകംലംആശുപത്രിയില് എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മൃതദേഹം പോസ്ററ് മാര്‍ട്ടത്തിനുശേഷം വെള്ളല്ലൂരില്‍ സംസ്ക്കരിക്കും.
അതെ സമയം പ്രദേശത്തു കൂടി പോകുന്ന ബസുകൾ ഡോറുകൾ അടക്കുന്നതിനു മുന്നേ വാഹങ്ങൾ മുന്നോട്ടു എടുക്കുന്നത് പതിവാണെന്നാണ് നാട്ടുകാർ പറയുന്നത്.


