നെയ്യാറ്റിൻകര : ആര്യൻങ്കോട് പോലീസ് സ്റ്റേഷൻ പരിധിയിൽ ജേഷ്ഠനെ കൊലപ്പെടുത്താൻ ശ്രമിച്ച അനുജനെ പോലീസ് അറസ്റ്റ് ചെയ്തു. വാഴിച്ചൽ പേരെകോണം കൈതക്കുഴി കോളനിയിൽ ചന്ദ്രനെ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ സഹോദരൻ മോഹൻ ആണ് പിടിയിലായത്.
കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. ചന്ദ്രൻറെ വീട്ടിലാണ് മോഹൻ താമസം പതിവായി മദ്യപിച്ചെത്തി ബഹളം ഉണ്ടാക്കുന്നത് പതിവാണ്. വീട്ടിൽനിന്ന് മോഹനോ മാറാൻ ആവശ്യപ്പെട്ടതായിരുന്നു. ആര്യങ്കോട് പോലീസിൻറെ ഇടപെടൽ പ്രകാരം വീട്ടിൽനിന്നും മാറാമെന്ന് മോഹൻ സമ്മതിച്ചിരുന്നു.
തുടർന്നാണ് ആക്രമണം നടത്തിയത്. മുറിയിൽ കിടന്നുറങ്ങുകയായിരുന്ന ചന്ദ്രൻറെ ദേഹത്ത് ജനലിലൂടെ മണ്ണെണ്ണ ഒഴിച്ച ശേഷം തീകൊളുത്തുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ ചന്ദ്രനെ നാട്ടുകാരുടെ സഹായത്തോടെ കൂടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാൾ അപകടനില തരണം ചെയ്തിട്ടില്ല. തുടർന്ന് പോലീസ് നടത്തിയ തിരച്ചിലിൽ ഒളിവിൽ കഴിയുകയായിരുന്നു മോഹനനെ ആര്യങ്കോട് സി ഐ ശ്രീകുമാറിൻറെ കുമാറിൻറെ നേതൃത്വത്തിലെ പോലീസ് സംഘം പിടികൂടുകയായിരുന്നു.