ജില്ലാ ഭാരവാഹികളും, എൽഡിഎഫ് കൺവീനറും, നിയോജകമണ്ഡലം ഭാരവാഹികളുമടക്കം പ്രമുഖ നേതാക്കൾ കൂട്ടത്തോടെ കേരള കോൺഗ്രസിലേക്ക് വരുന്നതോടെ അരുവിക്കരയിലെ രാഷ്ട്രീയ ചിത്രം മാറുകയാണ്.
തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ നടന്ന പത്രസമ്മേളനത്തിൽ നേതാക്കൾ തങ്ങളുടെ തീരുമാനം അറിയിച്ചു.
കേരള കോൺഗ്രസ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ജോണി ചെക്കിട്ടയുടെ അധ്യക്ഷതയിൽ 2025 ജൂൺ 24ന് വൈകുന്നേരം 4 മണിക്ക് തിരുവനന്തപുരം പ്രസ് ക്ലബ്ബ് ഹാളിൽ നടക്കുന്ന ലയന സമ്മേളനത്തിൽ നൂറുകണക്കിന് ജനതാദൾ (എസ്) നേതാക്കളും പ്രവർത്തകരും കേരളാ കോൺഗ്രസ് എക്സിക്യൂട്ടീവ് ചെയർമാൻ അഡ്വ. മോൻസ് ജോസഫ് എം.എൽ.എ.യിൽ നിന്നും കേരള കോൺഗ്രസ് പാർട്ടിയിൽ അംഗത്വം സ്വീകരിക്കും.
അരുവിക്കര നിയോജകമണ്ഡലം എൽഡിഎഫ് കൺവീനർ വെള്ളനാട് രവികുമാർ, ജനതാദൾ (എസ്) ജില്ലാ സെക്രട്ടറി പള്ളിച്ചൽ വിജയകുമാർ, ജില്ലാ വൈസ് പ്രസിഡന്റ് കുറ്റിച്ചൽ ചന്ദ്രബാബു, ജനതാദൾ (എസ്) അരുവിക്കര നിയോജകമണ്ഡലം പ്രസിഡന്റ് കുരുവിയോട് സുരേഷ്, അരുവിക്കര നിയോജകമണ്ഡലം ജനറൽ സെക്രട്ടറി ബിനു സി.ജെ, അരുവിക്കര നിയോജകമണ്ഡലം ട്രഷറർ കുറ്റിച്ചൽ സോളമൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.