ആര്യനാട്: വിവാഹതട്ടിപ്പ് കേസിലെ പ്രതിയായ രേഷ്മയെ നാളെ ആര്യനാട് പോലീസ് കസ്റ്റഡിയിൽ വാങ്ങും. കസ്റ്റഡി അപേക്ഷ പോലീസ് കോടതിയിൽ നൽകി. മൂന്നു ദിവസത്തെ കസ്റ്റഡിയാണ് പോലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. സിനിമാക്കഥയെ വെല്ലുന്ന തരത്തിലായിരുന്നു രേഷ്മയുടെ വിവാഹ പരമ്പര. പഞ്ചായത്തംഗത്തെ വിവാഹം കഴിക്കാൻ ശ്രമിക്കവെയാണ് എറണാകുളം കാഞ്ഞിരമറ്റം സ്വദേശി രേഷ്മ(30) ആര്യനാട് പൊലീസ് പിടികൂടുന്നത്. യുവതി വിവിധ ജില്ലകളിലായി നിവധി പേരെ വിവാഹം കഴിച്ചെന്ന് പൊലീസ് പറഞ്ഞു.
പോലീസ് കസ്റ്റഡിയിൽ വാങ്ങുന്ന പ്രതിയെ കല്യാണമണ്ഡത്തിലും, പ്രതിയെ കൊണ്ട് വന്നു താസിച്ചിരുന്ന ഉഴമലയ്ക്കലിലെ വീട്ടിലും തുടർന്ന് തൊടുപുഴയിലും എത്തിച്ചു തെളിവെടുപ്പ്ക്കും എന്ന് പോലീസ് പറഞ്ഞു.
വിവാഹ തട്ടിപ്പിന് ഇരയാവയവരെ രേഷ്മ പോലീസ് കസ്റ്റഡിയിൽ ആയപ്പോൾ പോലീസ് ഒട്ടുമിക്ക വരെയും ഫോണിലൂടെ ബന്ധപ്പെട്ട് വിവരങ്ങൾ അന്വേഷിച്ചിരുന്നു. എന്നാൽ ഇവർ നൽകിയ മറുപടി ആകട്ടെ ഭാര്യ പിണങ്ങി പോയി എന്നാണ്. തട്ടിപ്പിന് ഇരയായി എന്ന് ആരും പറഞ്ഞിട്ടില്ല. ചില സൗന്ദര്യ പിണക്കങ്ങൾ പറഞ്ഞു കലഹിച്ചാണ് രേഷ്മ താലിമാല ഉൾപ്പെടെയുള്ളവയുമായി മുങ്ങിയിരുന്നത്. എന്നാൽ രേഷ്മയ്ക്കെതിരെ ആരും പരാതിക്കു പോയിട്ടുമില്ല. എന്നാൽ രേഷ്മ അറസ്റ്റിൽ ആയതോടെ ആരെങ്കിലും പരാതിക്ക് പോയിട്ടുണ്ടെന്ന് പോലീസ് അന്വേഷിക്കും.