മാട്രിമോർണിയിൽ വിവാഹ പരസ്യം നൽകി സംസ്ഥാനത്തെ വിവിധ ജില്ലകളിലായി നിവധി പേരെ വിവാഹം കഴിച്ച ശേഷം മുങ്ങിയ യുവതിയാണ് അടുത്ത കല്യാണ തട്ടിപ്പിനിടെ കുടുങ്ങിയത്. വിവാഹ ശേഷം കൈയിൽ കിട്ടുന്നതുമായി മുങ്ങുന്ന രീതിയാണ് രേഷ്മയുടെത്.
മറ്റൊരു വിവാഹത്തിൽ രണ്ട് വയസ്സുള്ള ഒരു കുട്ടിയുണ്ട്. പ്രതിശ്രുത വരനായ പഞ്ചായത്ത് അംഗം മാട്രിമോണി ഓൺലൈൻ സൈറ്റിൽ പരസ്യം നൽകി കാത്തിരിക്കുമ്പോൾ ആണ് രേഷ്മ എന്ന തട്ടിപ്പു സുന്ദരിയുടെ കുരുക്കിൽ പെടുന്നത്.
സൈറ്റിൽ രജിസ്റ്റർ ചെയ്ത ഫോൺ നമ്പരിലേക്ക് മേയ് 29ന് ആദ്യ കോൾ വരുന്നത്. രേഷ്മയുടെ അമ്മയെന്ന് പറഞ്ഞാണ് സ്വയം പരിചയപെടുന്നത്. മകൾ ജൂലൈ 5ന് യൂണിവേഴ്സിറ്റിയിൽ ഒരാവശ്യത്തിനായി വരുന്നുണ്ടെന്നും പറഞ്ഞതോടെ പ്രതിശ്രുത വരന് തന്റെ പ്രാണസഹിയെ കാണാൻ തീരുമാനിച്ച് ഒരുക്കങ്ങൾ തുടങ്ങി. തുടർന്ന് ഇരുവരും തമ്മിൽ കണ്ടു മുട്ടുകയും ചെയ്തു. താൻ ദത്തെടുക്കപ്പെട്ട കുട്ടിയാണെന്നും അതുകൊണ്ട് അമ്മയ്ക്ക് ഈ വിവാഹത്തിന് താൽപര്യക്കുറവുണ്ടെന്ന് രേഷ്മ യുവാവിനെ അറിയിക്കുകയും ചെയ്തു. എന്നാൽ അമ്മയുടെ എതിർപ്പ് തനിക്കു വിഷയമില്ലന്നും രേഷ്മയെ വിവാഹംകഴിക്കാൻ തയാറാണെന്ന് യുവാവ് ഉറപ്പ് നൽകി. തുടർന്ന് 5ന് വൈകിട്ട് തിരുവനന്തപുരത്ത് വെമ്പായത്ത് എത്തിയ യുവതിയെ യുവാവ് കൂട്ടിയക്കാണ്ടു വന്ന് സുഹൃത്തിന്റെ വീട്ടിൽ താമസിപ്പിച്ചു. യുവാവ് വിവാഹം തീരുമാനിച്ച് ഒരുക്കങ്ങൾ തുടങ്ങുകയായിരുന്നു. പെട്ടെന്ന് വേണ്ടപെട്ടവരെയും പ്രമുഖരായ വിവിധ രാഷ്ട്രീയ പ്രവർത്തകരെയും ബദ്ധപ്പെട്ടവരെയും വിവാഹത്തിന് ക്ഷണിച്ചു. ആര്യനാട് ഉള്ള കല്യാണ ഓഡിറ്റോറിയവും സദ്യ വട്ടങ്ങളും എല്ലാം മുറപോലെ ഒരുങ്ങി.
ആറാം തീയതി വെള്ളിയാഴ്ചയാണ് വിവാഹം നടത്താൻ നിശ്ചയിച്ചിരുന്നത്. അഞ്ചാം തീയതി രേഷ്മയെ യുവാവ് കൂട്ടിക്കൊണ്ടുവന്ന് ഉഴമലയ്ക്കൽ ഗ്രമപഞ്ചയത്തിലെ ഒരു വാർഡ് മെമ്പറുടെ വീട്ടിൽ താമസിപ്പിച്ചിരുന്നു. വിവാഹദിവസം രാവിലെ കുളികഴിഞ്ഞ് തനിക്ക് ബ്യൂട്ടി പാർലറിൽ പോകണമെന്ന് രേഷ്മ പറഞ്ഞു. വൈകാതെ ബ്യൂട്ടി പാർലറിൽ പോകുകയും ചെയ്തു. വാർഡ് മെമ്പറുടെ ഭാര്യ കുളിമുറിയിൽ കയറിയപ്പോൾ രേഷ്മ കുളിച്ചതിൻ്റെ ലക്ഷണങ്ങൾ കണ്ടില്ല. തുടർന്ന് സംശയം തോന്നിയ വാർഡ് മെമ്പറുടെ ഭാര്യ സമീപത്തിരുന്ന രേഷ്മയുടെ ബാഗ് പരിശോധിച്ചപ്പോൾ വിവാഹ സർട്ടിഫിക്കറ്റ് കണ്ടെത്തി. 45 ദിവസം മുൻപ് വിവാഹം കഴിച്ചതിന്റെ രേഖകൾ ആണ് ബാഗിൽ നിന്നും കണ്ടെടുത്തിയത്. തങ്ങളെ കബളിപ്പിച്ചതായി പഞ്ചായത്ത് അംഗവും ബന്ധുക്കളും മനസിലാക്കിയ ഇവർ ആര്യനാട് എസ് എച്ച് ഓ അജീഷ് വി എസിനെ അറിയിക്കുകയും ചെയ്തു.
വിവാഹ ആഡിറ്റോറിയത്തിൽ എത്തിയ എസ് എച്ച് ഓ അജീഷും, എസ്ഐ വേണുവും വനിതാ ഉദ്യേഗസ്ഥരും ചേർന്ന് തന്ത്രപൂർവ്വം കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. എട്ടോളം വിവാഹം കഴിഞ്ഞതായി ആണ് പോലീസിന്റെ നിഗമനം. എന്നാൽ യുവതി പറഞ്ഞ പത്തോളം പേരെ പോലീസ് ഫോണിൽ ബന്ധപ്പെട്ടിരുന്നു. ഇവരെല്ലാം ഈ തട്ടിപ്പിൽ പെട്ടവർ അത്രേ.
തനിക്ക് മറ്റെരുബന്ധമോ വിവാഹമോ പ്രണയ ബന്ധങ്ങളോ നടന്നിട്ടില്ലന്ന് പറഞ്ഞാണ് വിവാഹം നടത്തുന്നത്. വിവാഹം കഴിഞ്ഞ് അടുത്ത ദിവസങ്ങൾക്കുള്ളിൽ മുങ്ങുകയാണ് പതിവ് രീതി. അമ്മയാണെന്ന് പറഞ്ഞു വിളിക്കുന്ന ഫോൺ നമ്പർ പരിശോധിച്ചപ്പോൾ രേഷ്മയാണ് നമ്പർ ഉപയോഗിക്കുന്നത് എന്നും പോലീസ് കണ്ടെത്തി. ഈ തട്ടിപ്പിൽ ഇരയായവർ പോലീസിൽ പരാതി നല്കിട്ടില്ലന്നുള്ള നിഗമനമാണ് പോലീസിനുള്ളത്. അതെ സമയം യുവതി അറസ്റ്റിൽ ആയതിനാൽ കബളിക്കപെട്ടവർ പരാതിയുമായി എത്താൻ സാദ്യതയുണ്ട്.
ഈ വിവാഹത്തിന് ശേഷം അടുത്ത വിവാഹ തട്ടിപ്പു നടത്താൻ രണ്ടുപേരെ കുരുക്കിൽ ആക്കിയാണ് യുവതി വാർഡ് അംഗവുമായി കല്യാണം കഴിക്കാൻ ഒരുങ്ങി നിന്നത് എന്ന് പോലീസ് പറഞ്ഞു. പ്രതിയെ കോടതിയിൽ ഹജരാക്കി റിമാന്റ് ചെയ്യും എന്നും കൂടുതൽ തെളിവെടുപ്പിനായി പോലീസ് കസ്റ്റഡിയിൽ വാങ്ങും എന്നും പോലീസ് പറഞ്ഞു.