തിരുവനന്തപുരത്തെ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളായ ശ്രീചിത്രയും രാജീവ്ഗാന്ധി ബയോ ടെക്നോളജി ഇന്‍സ്റ്റിറ്റ്യൂട്ടും വികസിപ്പിച്ചെടുത്ത നൂതന പരിശോധന കിറ്റുകള്‍ 20 ദിവസത്തിലധികമായി ഐസിഎംആറിന്റെ അനുമതിക്കായി കാത്തിരിക്കുന്നത്. കൊവിഡ്- 19 നേരിടാന്‍ കേരളം കണ്ടെത്തിയ പരിശോധനാകിറ്റുകള്‍ക്ക് അനുമതി ഇതുവരെയും ലഭിച്ചിട്ടില്ല. കിറ്റുകള്‍ക്ക് ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ചിന്റെ അനുമതിയാണ് ലഭിക്കേണ്ടത്.
രാജ്യം ഗുരുതര പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴാണ് ഈ അവസ്ഥ.
ഐസിഎംആർ കൂടുതല്‍ പരിശോധന നടത്തി നടത്തി ഇനി വല്ല സ്വകാര്യ കമ്പനിയുടെ കണ്ടുപിടുത്തവും ഉൽപന്നവുമായി വരുവാനും സാധ്യത കാണുന്നുണ്ട്.
നിലവില്‍ ഉപയോഗിക്കുന്ന പിസിആര്‍ സ്രവപരിശോധനയെക്കാള്‍ വേഗത്തിലും കൃത്യതയിലും ഫലം ലഭിക്കുന്ന ശ്രീചിത്രയുടെ ആര്‍ടി ലാംപ് കിറ്റാണ് ഇതില്‍ പ്രധാനം. സ്രവത്തിലൂടെ വൈറസിന്റെ എന്‍-ജീന്‍ കണ്ടെത്തി പരിശോധിക്കുന്നത്തിലൂടെ 10 മിനിറ്റ് കൊണ്ട് ഫലം ലഭിക്കും. നിലവില്‍ ഉപയോഗത്തിലുള്ള പിസിആര്‍ സ്രവപരിശോധന കിറ്റില്‍ 5 മണിക്കൂറാണ് പരിശോധന ഫലത്തിനായുളള കാത്തിരിപ്പ് ഒരു മെഷീനില്‍ ഒരു ബാച്ചില്‍ 30 സാമ്പിളുകള്‍ വരെ പരിശോധിക്കാനാകുമെന്നതും സവിശേഷതയാണ്.
പതിനഞ്ച് മിനിറ്റ് കൊണ്ട് രക്തത്തില്‍ നിന്ന് ആന്റി ബോഡി കണ്ടെത്തി ഫലം ലഭ്യമാക്കുന്ന രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച റാപ്പിഡ് ആന്റി ബോഡി കിറ്റും എപ്രില്‍ 15 മുതല്‍ ഐസിഎംആറിന്റെ അനുമതി കാത്തുകിടക്കുന്നു. അതേസമയം ഐസിഎംആറിന്റെ കൂടുതല്‍ പരിശോധന പൂര്‍ത്തിയാക്കാനുള്ളതിനാലാണ് അനുമതി വൈകുന്നതെന്നതാണ് അധികൃതരുടെ വിശദീകരണം.കേട്ടാൽ തോന്നും വാക്സിനാണു ദീർഘകാലം പരീക്ഷിക്കാനെന്ന്. ഇതു വെറുമൊരു പരിശോധന സംവിധാനം മാത്രമാണ്.




