ലോക്ക് ഡൗൺ കാലത്ത് പരുത്തിപ്പള്ളി സർക്കാർ വി.എച്ച്.എസ്.സ്കൂളിലെ 1994 എസ്.എസ്.എൽ.സി ബാച്ചിൻ്റെ പൂർവ്വ വിദ്യാർത്ഥികൂട്ടായ്മയായ "സ്കൂൾ ഡേയ്സ് 94" ൻ്റ നേതൃത്വത്തിൽ വിവിധ പ്രവർത്തനങ്ങൾ നടത്തി മാതൃകയായുകയാണ്'
കുറ്റിച്ചൽ : ലോക് ഡൗൺ പ്രഖ്യാപിച്ച അന്നു മുതൽ ഇന്നുവരെ ഗ്രൂപ്പിലെ മുഴുവൻ അംഗങ്ങളെയും ഉൾപ്പെടുത്തിക്കൊണ്ട് വിവിധ മത്സരങ്ങളും ജീവകാരുണ്യ പ്രവർത്തനങ്ങളും നടത്തി വരുന്നു. സർക്കാരുദ്യോഗസ്ഥരല്ലാത്ത ഗ്രൂപ്പിലെ സഹപാഠികൾക്ക് പച്ചക്കറിയും പല വ്യഞ്ജനങ്ങളും അടങ്ങുന്ന കിറ്റുകൾ അമ്പുകുറ്റിച്ചൽ, പ്രദീപ്, സുനിൽ, അജി തുടങ്ങിയവരുടെ നേതൃത്വത്തിൽ വീടുകളിൽ എത്തിച്ചു നൽകി, കുറ്റിച്ചൽ ഗ്രാമപഞ്ചായത്തിലെ കമ്മ്യൂണിറ്റി കിച്ചണിലെ ഒരു ദിവസത്തെ മുഴുവൻ ചിലവും ഏറ്റെടുത്തു. വനിതകൾക്കായി ഓൺലൈൻ പാചക മത്സരം നടത്തി, അത്യാവശ്യ മരുന്നുകൾ വേണ്ടവർക്ക് അത് എത്തിച്ചു കൊടുത്തു. സർക്കാരിൻ്റെ മാസ്ക് ചലഞ്ച് ഏറ്റെടുത്ത് കൊണ്ട് ഗ്രൂപ്പംഗങ്ങൾ വീട്ടിൽ ഇരുന്ന് കൊണ്ട് ആയിരത്തിലേറെ തുണി മാസ്കുകൾ തയ്യാറാക്കി, മഞ്ചവിളാകത്തുള്ള സ്മിതയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ മാസ്കുകൾ പഞ്ചായത്തിലും പരിസര വീടുകളിലും, സഹപാഠികൾക്കും നൽകി.
ഒപ്പം വൃക്ക രോഗിയായ സഹപാഠിയ്ക്ക് ഒരു ദിവസം ഇടവിട്ട് ഡയാലിസിസിനായി കാരക്കോണം മെഡിക്കൽ കോളേജിൽ പോകാൻ വാഹന സൗകര്യവും സാമ്പത്തികവുമില്ലാതെ ഇരുന്ന സാഹചര്യത്തിൽ കുറ്റിച്ചലിലെ കോവിഡ് 19 ഗ്രൂപ്പിൻ്റെ അഡ്മിൻ മാരിൽ ഒരാളായ വിജയകുമാറിൻ്റെ സഹായത്താൽ കേരള ടാക്സി ഡ്രൈവേഴ്സ് ഓർഗനൈസേഷൻ(കെ.റ്റി.ഡി.ഒ) കുറ്റിച്ചൽ യൂണിറ്റിലെ അംഗങ്ങളായ രാധാകൃഷ്ണൻ, ബോബൻ, വിജയൻ, ഉദയൻ, അനീഷ് എന്നിവരും സഹപാഠികളായ സമീർ സിദ്ദീഖി, പ്രവീൺ എസ്.എൽ, വിനോദ് കുമാർ തുടങ്ങിയവരുമായി ഇരുപത് തവണയിലധികം പ്രാവശ്യം ഹോസ്പിറ്റലിൽ സൗജന്യമായി വാഹനത്തിൽ എത്തിച്ചു. ബിനോജ്, ഗിരീഷ്, റോയ്ഈഡൻ, ഹബീബ്, ഷാജഹാൻ, പ്രതാപൻ, സുനിൽകുമാർ ,തുടങ്ങിയവർ അടുത്ത ദിവസങ്ങളിൽ വാഹനം നൽകുവാൻ തയ്യറായിക്കഴിഞ്ഞു. മാനസിക സമ്മർദ്ധങ്ങളും മറ്റും കുറയ്ക്കുവാനും കൗൺസിലിംഗിനുമായി ശിവപ്രിയയും, ലേഖറോയിയും ഒപ്പമുണ്ട്. വിദേശ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന സുഹൃത്ത്ക്കളായ മുഹമ്മദ്താഹ കാപ്പുകാട്, ബാക്കിർ ഹുസൈൻ, അർഷാദ്, സുനിൽ, സജു ഉത്തരംകോട് തുടങ്ങിയവർ ഓൺ ലൈൻ ഹെൽപ് ഡസ്ക്കിലും സഹായിക്കുന്നു. ഗ്രൂപ്പിലെ അംഗങ്ങൾക്കായി ചിത്രരചന, ഡാൻസ്, ടിക് ടോക്, മാസ്ക് ചലഞ്ച്, പുഞ്ചിരി മത്സരങ്ങളും. പ്രവാസ ലോകത്താണെങ്കിലും ഉള്ള സ്ഥലത്ത് വലിയ തോതിൽ പച്ചക്കറി കൃഷി ഒരുക്കിയ കുമാരദാസിന്റെ നേതൃത്തത്തിൽ മറ്റുള്ള അംഗങ്ങൾക്കായി പച്ചക്കറി ചലഞ്ച് തുടങ്ങി വിവിധ പരിപാടികൾ ദിവസവും ഓരോ ടാസ്കുകളായി നൽകി വിനോദവും വിഞ്ജാനപ്രദവുമാക്കി മുന്നോട്ട് പോകുകയാണ്.
ആരോഗ്യ മേഖലയിലും, പൊതുപ്രവർത്തനത്തിലും മറ്റ് ആവശ്യ സർവീസിലുമായി രാവും പകലും ഓടി നടക്കുന്ന വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മിനി, പോർട്ട് വകുപ്പിലെ രഞ്ജിത് എം.ജെ, നഴ്സുമാരായ സുമ, ഷംല, ഷിജു ആർ ശേഖർ, ആദിവാസി വന മേഖലയിൽ വേണ്ട സഹായങ്ങൾ ചെയ്തു കൊടുക്കുന്ന ഫോറസ്റ്റ് വകുപ്പിലെ സിനുകുമാർ, ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർമാരായ ബിജിത ബനഡിക്റ്റ്, സുമേഷ് ബി.ആർ, മിലിട്ടറി ഉദ്യോഗസ്ഥൻ സന്തോഷ് കുമാർ, ഗ്യാസ് കമ്പനിയിൽ ജോലി ചെയ്യുന്ന പ്രദീപ് കുമാർ തുടങ്ങി നിരവധി പേരുടെ കൂട്ടായ ശ്രമത്തിലൂടെ സഹ പാഠികൾക്കും, നാട്ടുകാർക്കും പ്രിയപ്പെട്ടവരായി മാറിയിരിക്കുകയാണ് ഈ സ്കൂൾ ഡേയ്സ് 94 ഗ്രൂപ്പ്.




