പാലോട് : പെരിങ്ങമ്മല ഗ്രാമ പഞ്ചായത്തിലെ പന്നിയോട്ട് കടവിൽ പുഷ്പാംഗദൻ കാണിയുടെ വീടാണ് കാട്ടാന ചവിട്ടി തകർത്തത്.
മഴ സമയത്താണ് കാട്ടാനയുടെ അതിക്രമം. വീടിന്റെ ഒരു ഭാഗം പൂർണമായും ഇടിഞ്ഞു വീണു. വീട്ടുകാർ ബഹളം വെച്ചതിനെ തുടർന്ന് ആന പിൻവാങ്ങിയെങ്കിലും സമീപത്തുള്ള കൃഷി മേഖലകളും ആന നശിപ്പിച്ചു.
വാഴ, മരച്ചീനി എന്നീവ വ്യാപകമായി നശിപ്പിച്ചത്. പാലോട് ഫോറസ്റ്റ് റേഞ്ച് ഓഫിസർ ബി. അജിത്കുമാറും മറ്റു ഉദ്യഗസ്ഥരും സ്ഥലത്തെത്തി. നഷ്ടപരിഹാരം കിട്ടാൻ അടിയന്തര നടപടി സ്വീകരിക്കുമെന്നും കാട്ടാന ശല്യം രൂക്ഷമായ പന്നിയോട്ട് കടവ്,ഒരുപറകരിക്കകം, പേത്തലകരിക്കകം പ്രദേശങ്ങളെ സംരക്ഷിക്കാൻ വൈദ്യുതി വേലി നിർമ്മിക്കാൻ നടപടി സ്വീകരിക്കുമെന്നും റേഞ്ച് ഓഫിസർ പറഞ്ഞു.