തിരുവനന്തപുരം : സെന്‍ട്രല്‍ റെയില്‍വെ സ്റ്റേഷനില്‍ നിന്നും ന്യൂഡല്‍ഹിയിലേക്കുള്ള 02431 നമ്പര്‍ നിസാമുദ്ദീന്‍ എക്സ്പ്രസ് നാളെ (മെയ് 15 വെള്ളിയാഴ്ച വൈകിട്ട് 7.15ന്) പുറപ്പെടും. 74 സ്ത്രീകളും 13 കുട്ടികളും ഉള്‍പ്പടെ ജില്ലയില്‍ നിന്നും 299 യാത്രക്കാരാണുള്ളത്.
അന്തിമ യാത്രാ പട്ടികയിൽ മാറ്റം വരാം. എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളില്‍ നിന്നും യാത്രക്കാരുണ്ട്. ഒരുസ്റ്റേഷനില്‍ നിന്നും യാത്ര ആരംഭിക്കുന്നവര്‍ക്ക് കേരളത്തിലെ മറ്റൊരു സ്റ്റേഷനിലും ഇറങ്ങാന്‍ കഴിയില്ല. എല്ലാ യാത്രക്കാരും നിര്‍ബന്ധമായും മാസ്ക് ധരിക്കണം. കോവിഡ് മാനദണ്ഡമനുസരിച്ച് എല്ലാവിധ സുരക്ഷാ മുന്നൊരുക്കങ്ങളോടെ വേണം യാത്ര ചെയ്യാന്‍.