അരുവിക്കര : ഇന്നലെ രാത്രിയും ഇപ്പോഴും കനത്ത മഴ തുടരുന്നതിനാൽ ഡാമിന്റെ നാല് ഷട്ടറുകൾ 1.25 മീറ്റർ വീതവും ഒരു ഷട്ടർ ഒരു മീറ്ററുമാണ് തുറന്നത്. ഇത് മൂലം കരമനയാറ്റിൽ ജലനിരപ്പ് ഉയരുന്നതിനാൽ ആറിന്റെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പുലർത്തണം എന്ന് അധികൃതർ അറിയിച്ചു.
കനത്ത മഴയിൽ അരുവിക്കര നിയോജക മണ്ഡലത്തിലെ പല പ്രദേശങ്ങളും താഴ്ന്ന പ്രദേശങ്ങളും വെള്ളം കയറുകയും പല വീടുകളും കേടുപാടുകൾ ഉണ്ടാകുകയും ചെയ്തു.
തിരുവനന്തപുരം നഗരത്തിലെ ലക്ഷക്കണക്കിന് ആൾക്കാർ ഉപയോഗിച്ചു കൊണ്ടിരിക്കുന്ന കുടി വെള്ളം പോകുന്ന തു ഈ അരുവിക്കര ഡാമിൽ നിന്നുമാണ്. ഡാം തുറന്നപ്പോൾ തന്നെ പ്ലാസ്റ്റിക് മാലിന്യങ്ങളും ചെളിയുമാണ് പുറത്തേക്കു വന്നത്. സമീപം പ്ലാസ്റ്റിക് മാലിന്യങ്ങൾ സമീപം കെട്ടി നിൽക്കുകയാണ്.
ഡാമിന്റെ അടിത്തട്ടിൽ ചെളി നിറഞ്ഞതിനാൽ വെള്ളം ശേഖരിക്കാൻ കഴിയാത്തത്. അടിത്തട്ടിലെ ചെളിയും മറ്റും മാലിന്യങ്ങളും നീക്കം ചെയ്താൽ ഡാമിൽ വെള്ളം ശേഖരിക്കാൻ കഴിയും. എന്നാൽ വർഷങ്ങൾ കൊണ്ട് അധികൃതർ അതിനുള്ള നടപടി കൈക്കൊള്ളാൻ തയാറായിട്ടില്ല. ഡാം തുറന്നത് മുന്നറിയിപ്പില്ലാതെ അഞ്ചു ഷട്ടറുകളും തുറന്നു. പൊതുവെ ഷട്ടറുകൾ തുറക്കുന്നത് മുന്നറിയിപ്പ് നൽകിയാണ് എന്നാൽ ഒരു മുന്നറിയിപ്പും നല്കിയില്ലെന്നാണ് ആരോപണം. ഡാമിന് താഴ്വശത്തെ കൃഷിയിങ്ങൾ എല്ലാ വെള്ളത്തിനടിയിലായി. എന്ന് മുളയറ രതീഷ് പറഞ്ഞു.