പൂവച്ചൽ : കാർഷിക കടങ്ങൾ എഴുതി തള്ളുക, കാർഷിക ഉത്പ്പന്നങ്ങൾക്ക് ന്യായവില ഉറപ്പിക്കുക , തൊഴിലുറപ്പ് തൊഴിലാളികളുടെ സേവനം കാർഷിക മേഖലയിലും ലഭ്യമാകുക, കർഷകർക്ക് പലിശ രഹിത വായ്പ നൽകുക, എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കർഷക കോൺഗ്രസ് മണ്ഡലം കമ്മിറ്റി പൂവച്ചൽ കൃഷി ഭവന് മുന്നിൽ കർഷക സമരം നടത്തി . കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് പന്തടിക്കളം ഉദയൻ അധ്യക്ഷനായിരുന്നു.
ഡി സി സി അംഗം എൽ. രാജേന്ദ്രൻ സമരം ഉദ്ഘാടനം ചെയ്തു. ഡിസിസി ജനറൽ സെക്രട്ടറി എം ആർ ബൈജു മണ്ഡലം പ്രസിഡൻറ് സത്യദാസ് പൊന്നെടുത്തു കുഴി, ബ്ലോക്ക് പ്രസിഡണ്ട് സി ആർ ഉദയകുമാർ കർഷക കോൺഗ്രസ് ജില്ലാ ഭാരവാഹികളായ കട്ടയ്ക്കോട് തങ്കച്ചൻ, പി രാജേന്ദ്രൻ ആർ എസ് സജീവ് ,എ സുകുമാരൻ നായർ ,രവീന്ദ്രൻ നായർ, ലിജു സാമുവൽ ഷാജഹാൻ കാപ്പിക്കാട്, രാജഗോപാലൻ നായർ , രാധാകൃഷ്ണൻനായർ എന്നിവർ പങ്കെടുത്തു.