കവി മുരുകൻ കാട്ടാക്കടയ്ക്ക്,കാട്ടാക്കട ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ ആദരം
കാട്ടാക്കട : പ്രത്യയശാസ്ത്രപരമായി നമ്മൾ രണ്ട് ധ്രുവങ്ങളിലാണെങ്കിലും മനുഷ്യരായി നമ്മൾ എന്നും ഒന്നാണെന്നും അത് മഹാ നന്മയാണെന്നും കവി മുരുകൻ കാട്ടാക്കട. നാട്ടിലെ കലാകാരന്മാരെ ആദരിക്കുന്ന കാട്ടാക്കട ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ ചടങ്ങിൽ സ്വീകരണം ഏറ്റുവാങ്ങിയ ശേഷം പ്രസംഗിക്കുകയായിരുന്നു മുരുകൻ കാട്ടാക്കട.
മലയാളി പ്രതിസന്ധി ഘട്ടത്തിൽ കരുതലോടെ നീങ്ങുന്ന മഹനീയ കാഴ്ചയാണ് കോവിഡ് കാലത്ത് എല്ലായിടത്തും കാണുന്നത്. സ്വന്തം നാടായ കാട്ടാക്കടയിൽ അത് കാണാൻ സാധിച്ചത് നാടിന്റെ സ്നേഹം തന്നോടുള്ളത് കൊണ്ടാണെന്നും, നാട്ടുകാരനായ തന്നെ ആദരിക്കാൻ കാട്ടാക്കട ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി കാണിച്ചത് നന്മയാണെന്നും സഹോദരരായ കോൺഗ്രസ്സ് പ്രവർത്തകർക്ക് സ്നേഹവും പിന്തുണയും അറിയിക്കുന്നതായും കവി മുരുകൻ കട്ടാക്കട പറഞ്ഞു.
ലോക് ഡൗണിനെ തുടർന്ന് വീടുകളിലായ ചെറുതും വലുതുമായ തങ്ങളുടെ നാട്ടിലെ കലാപ്രതിഭികളെയാണ് കാട്ടാക്കട ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി അവരുടെ വീടുകളിലെത്തി ആദരിക്കുന്നത്.
കാട്ടാക്കടയിൽ സംഘടിപ്പിച്ച ചടങ്ങിൽ കവിയും ഗാന രചയിതാവുമായ മുരുകൻ കാട്ടാക്കടയെ പൊന്നാടയണിയിച്ച് അഡ്വ.എം.മണികണ്ഠൻ, കാട്ടാക്കട ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് വണ്ടന്നൂർ സന്തോഷ് എന്നിവർ ചേർന്ന് ആദരിച്ചു.
"അമ്മേ നെരിപ്പേടുപോലെന്തോ കത്തുന്നു ഹൃദയത്തിൽ, നിന്റെ ദുഃഖത്തെക്കുറിച്ചുള്ള ദു:ഖം.. എന്ന തന്റെ അമ്മയെക്കുറിച്ചുള്ള കവിതയും ചൊല്ലിയിട്ടാണ് മുരുകൻ കാട്ടാക്കട മടങ്ങിയത്.
ആമച്ചൽ മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ് പുരുഷോത്തമൻ നായർ,സേവാദൾ കാട്ടാക്കട നിയോജക മണ്ഡലം പ്രസിഡന്റ് കാട്ടാക്കട ജയൻ, പനയംകോട് ഗോപാലകൃഷ്ണൻ നായർ,ഷാജിദാസ്, ഷൈൻജോസ്, മൈലാടി സുരേഷ്, സേവാദൾ വനിത വിഭാഗം നിയോജക മണ്ഡലം പ്രസിഡന്റ് സി.എസ്.അനിത, ഗ്രാമപഞ്ചായത്ത് അംഗം പനയംകോട് ജോസ്, കാട്ടാക്കട സന്തോഷ്,സേവാദൾ ജില്ല ജനറൽ സെക്രട്ടറി ശ്രീക്കുട്ടി സതീഷ്, തലക്കോണം രവി, റോണ വിജയൻ, ഡാനിയേൽ പാപ്പനം,അഡ്വ.കുരുതംകോട് സന്തോഷ്, തലക്കോണം ബൈജു, തേരിവിള സതീഷ്,പ്രമോദ് തലക്കോണം, സജീവ് മേലതിൽ, എസ്.അജിത് മൈലാടി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.


