കാട്ടാക്കട : ഇന്നലെ രാത്രിയിലുണ്ടായ കനത്ത മഴയെ തുടർന്ന് നെയ്യാർഡാം ഫിഷറീസിന്റെ കെട്ടിടം വെള്ളത്തിനിയിലായി. മുൻ വർഷങ്ങളിൽ സമാനമായി വെള്ളം കയറുകയും ഉണ്ടായി അന്ന് 7 ലക്ഷം രൂപയുടെ മൽസ്യം ഒഴുകിപ്പോയിരുന്നു. ഇത്തവണയും വെള്ളം കയറി. അതെ സമയം നെയ്യാർ അണക്കെട്ടിൽ വെള്ളം നിറഞ്ഞാൽ വിവിധ പ്രദേശങ്ങളിൽ വെള്ളം നിറയുക പതിവാണ്. ശുദ്ധജ മൽസ്യങ്ങളുടെ വിപണനത്തിനും പഠനത്തിനും ആണ് ഈ കേന്ദ്രം. തുടർച്ചയായി മഴയത്തു വെള്ളം കയറുന്നതോടെ ഈ കേന്ദ്രം എങ്ങനെ പ്രവർത്തിക്കും എന്ന ചോദ്യമാണ് ഉയരുന്നത്. സർക്കാരിന് കനത്ത സാമ്പത്തീക നഷ്ടവും കൂടി ഉണ്ടാക്കുകയാണ് തുടർച്ചയായ മഴയും മഴയിൽ ഒലിച്ചു പോകുന്ന മീനുകളും.
ഗ്രാമീണ മേഖലയിൽ വിവിധയിടങ്ങളിൽ വെള്ളം കയറി. പ്രദേശങ്ങളിലെ തോടുകളും നീർച്ചാലുകളുമെല്ലാം കവിഞ്ഞൊഴുകുകയാണ്. റോഡുകളും വയലേലകളുമെല്ലാം വെള്ളത്തിനടിയിലായി. രാത്രി മൂന്ന് മണിയോടെയാണ് മഴ ശക്തമായത് ശക്തമായ മഴയെ തുടർന്ന് ഉൾ വനത്തിലുണ്ടായ മല വെള്ളപ്പാച്ചിലാകാം വെള്ളം കയറാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. അതെ സമയം മഴ തുടരുകയാണെങ്കിൽ വെള്ളം കയറാൻ സാധ്യതയുള്ള ഇടങ്ങളിലെ ആളുകളെ മാറ്റി പാർപ്പിക്കാൻ സാധ്യതയും ഉണ്ട്. കള്ളിക്കാട് ജംഗ്ഷൻ വെള്ളത്തിനടിയിലായി.
മൈലോട്ടുമൂഴി കനാലിൽ വെള്ളം നിറഞ്ഞതിനെ തുടർന്ന് റോഡ് വെള്ളത്തിനടിയിലായി. ഇവിടെ തോടുകളും നിറഞ്ഞു കവിഞ്ഞു. കള്ളിക്കാട്, മംഗലയ്ക്കൽ തുടങ്ങിയ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. നെയ്യാറിൽ കുളിക്കുവാൻ ഇറങ്ങുന്നവരും. ഇരു കരകളിലും ഉള്ളവരും ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിര്‍ദേശം നൽകിയിരിക്കുകയാണ്.
കോട്ടൂർ ചപ്പാത്ത് കാരിയോട് റോഡുകളിൽ ഒരാൾ പൊക്കത്തിലധികം വെള്ളം കയറിയിട്ടുണ്ട്. പ്രദേശങ്ങളിലെ ആളുകളെ മാറ്റി പാർപ്പിച്ചിട്ടുണ്ട്. ആദിവാസി ഊരുകളിലെ വിവരം ലഭ്യമല്ല. സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ അടുത്ത അഞ്ച് ദിവസവും ഇടിമിന്നലോട് കൂടിയ മഴ തുടരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.