തിരുവനന്തപുരം : അറുപതാം ജന്മദിനം ആഘോഷിക്കുന്ന മലയാള സിനിമയുടെ അഭിനയ വിസ്മയം പത്മഭൂഷൻ മോഹൻലാലിന് ജന്മദിനത്തില് മോഹൻലാൽ ഫാൻസ് കാട്ടാക്കട താലൂക്ക് കമ്മിറ്റി എല്ലാവർഷവും നടത്തിവരുന്ന കാരുണ്യ പ്രവർത്തന ഭാഗമായി സെൻറ് സെബാസ്റ്റ്യൻ ഓർഫനേജ് കിള്ളി, കാട്ടാക്കടയിലെ കുട്ടികൾക്ക് ഉച്ച ഭക്ഷണം നൽകി ഈ വർഷത്തെ മോഹൻലാലിൻറെ പിറന്നാൾ ആഘോഷിച്ചു.
കൂടതെ ലോക്ക് ടൗൺ കാലത്ത് സഹതാരങ്ങളെ വിളിച്ച് സ്നേഹാന്വേഷണം നടത്തിയ ലാലേട്ടൻറെ സ്നേഹത്തെയും കരുതലിനെകുറിച്ച് നിരവധി താരങ്ങളാണ് സോഷ്യൽ മീഡിയയിലൂടെ പ്രതികരണവുമായി എത്തിയിരിക്കുന്നത്. പൃഥ്വിരാജ്, മധുപാല്‍, മണിയൻപിള്ള രാജു, സിബി മലയിൽ, ബി ഉണ്ണികൃഷ്ണന്, ടൊവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട്, പ്രിയദര്ശന്, ഷാജി കൈലാസ്, ഭദ്രന്, ജി വേണുഗോപാല്‍, രമേഷ് പിഷാരടി, മണികണ്ഠന് ആചാരി, ജയറാം, യേശുദാസ്, മേനക, സുജാത മോഹന്‍, ചിത്ര, ശ്വേത മോഹന്‍ തുടങ്ങി നിരവധി പേരാണ് ആശംസ അറിയിച്ചിട്ടുള്ളത്. സോഷ്യൽ മീഡിയയിലൂടെയും ലാലേട്ടന് ആശംസ പ്രവാഹമാണ്.