കള്ളിക്കാട് : ഗാന്ധിദർശൻ യുവജനസമിതി പാറശാല നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കള്ളിക്കാട് പഞ്ചായത്തിൽ രാജീവ് ഗാന്ധി രക്തസാക്ഷിത്വദിനത്തോടനുബന്ധിച്ചു ഗാന്ധി ദർശൻ യുവജനസമിതി കള്ളിക്കാട് മണ്ഡലം പ്രസിഡന്റ് സനൽ രാജേന്ദ്രന്റെ അധ്യക്ഷതയിൽ മുന്നൂറോളം തൊഴിലുറപ്പ് തൊഴിലാളികൾക്ക് മാസ്കുകൾ വിതരണം ചെയ്തു. ഇതോടൊപ്പം പഞ്ചായത്തിന്റെ വിവിധ സ്ഥലങ്ങളിൽ ഔഷധസസ്യങ്ങൾ നടുകയും ചെയ്തു.
കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എം.എം. മാത്യു കുട്ടി ഉദ്ഘാടനം ചെയ്തു. ഗാന്ധിദർശൻ യുവജനസമിതിനിയോജകമണ്ഡലം പ്രസിഡന്റ് അലക്സ് ജെയിംസ് മുഖ്യപ്രഭാഷണം നടത്തി. കോൺഗ്രസ് നേതാവ് കള്ളിക്കാട് ജനാർദ്ദനൻ, മാസ്കുകളും, ഔഷധസസ്യങ്ങളും, വിതരണം ചെയ്തു. കോൺഗ്രസ്ന്റെയും, പോഷകസംഘടനകളുടെയും നേതാക്കൾ പങ്കെടുത്തു.


