കാട്ടാക്കട : വീരണകാവ്, കല്ലാമം, കള്ളിപ്പാറക്കുഴി, റോഡരികത്തു വീട്ടിൽ ശ്യാമള (55) യാണ് ഷോക്കേറ്റു മരിച്ചത്. രാവിലെ ഏഴുമണിയോടെ സമീപത്തെ ആൾ താമസമില്ലാതെ കിടക്കുന്ന സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ ചക്കയിടുന്നതിനിടെ ഇരുമ്പു പൈപ്പിൽ നിർമ്മിച്ച തോട്ടി വൈദ്യുത ലൈനിൽ തട്ടിയാണ് അപകടം ഉണ്ടായത്. മരത്തിനു സമീപത്തു കൂടിയാണ് വൈദ്യുത ലൈൻ പോകുന്നത്.
രാവിലെ ഒന്പതു മണി കഴിഞ്ഞിട്ടും ശ്യാമളയെ കാണാത്തതിനെ തുടർന്ന് ബന്ധുക്കൾ അന്വേഷിച്ച് എത്തിയപ്പോഴാണു മരത്തിനു സമീപം മരിച്ചനിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ മൃദദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയ മൃദദേഹം പോസ്റ്റ് മോർട്ടത്തിന് ശേഷം വീട്ടുവളപ്പിൽ സംസ്കരിച്ചു. ഇവർക്ക് മൂന്നു മക്കളാണ്.