കാട്ടാക്കട : കുടുംബശ്രീ അംഗങ്ങൾക്ക് വായ്പ അനുവദിക്കുക. സാമൂഹിക അടുക്കളയിലെ അഴിമതി അന്വേഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് മഹിളാ കോൺഗ്രസ് പൂവച്ചൽ മണ്ഡലം കമ്മിറ്റി പൂവച്ചൽ പഞ്ചായത്ത് ഓഫീസിന് മുന്നിൽ പ്രതിക്ഷേധ ധർണ്ണ നടത്തി.
മണ്ഡലം പ്രസിഡൻ്റ് ജെ. ഫസീല അധ്യക്ഷത വഹിച്ചു. ഡിസിസി വൈസ് പ്രസിഡൻ്റ് അഡ്വ.എസ്.ജലീൽ മുഹമ്മദ് ഉദ്ഘാടനം ചെയ്തു.കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് സത്യദാസ് പൊന്നെടുത്ത കുഴി, എൽ.രാജേന്ദ്രൻ, കട്ടക്കോട് തങ്കച്ചൻ ,എസ്.എം.സെയ്ദ് ,പി.മിനി.അഡ്വ.ആർ.രാഘവലാൽ ,ലാൻസി പ്രസന്ന ,സുജ, സുനി സോമൻ, നിഷ.ഉദയൻ പന്തടിക്കളം, മാഹീൻ എന്നിവർ സംസാരിച്ചു.