തിരുവനന്തപുരം : കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി നഗരത്തിലെ വീടുകളില്‍ 5 ലക്ഷം പുനരുപയോഗിക്കാന്‍ കഴിയുന്ന മാസ്ക്കുകള്‍ ഉല്‍പ്പാദിപ്പിച്ച് വിതരണം ചെയ്യാനുള്ള മാസ് ക്യാമ്പയിനുമായി നഗരസഭ. 'എനിക്കായ്, നിനക്കായ്, നമുക്കായ്' എന്ന് പേരിട്ടിരിക്കുന്ന മാസ്ക് ക്യാമ്പയിന് മന്ത്രി കടകംപള്ളി സുരേന്ദ്രന് ഉദ്ഘാടനം ചെയ്തു. മേയര്‍ കെ. ശ്രീകുമാര്‍ അദ്ധ്യക്ഷനായി. നടന് ഇന്ദ്രന്‍സാണ് ക്യാമ്പയിന്റെ ബ്രാന്റ് അംബാസിഡര്‍.
ഉല്‍പ്പാദിപ്പിക്കുന്ന മാസ്ക്കുകള്‍ 10 രൂപ വരെ വില കൊടുത്ത് നഗരസഭ വാങ്ങി തീരദേശ മേഖലയിലും സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന മേഖലകളും കേന്ദ്രീകരിച്ച് സൗജന്യമായി വിതരണം ചെയ്യുമെന്ന് മേയര്‍ അറിയിച്ചു.
നഗരസഭയ്ക്ക് പൊതുജനങ്ങള്‍ നിര്‍മ്മിച്ച് നല്‍കേണ്ട മാസ്കിനെ സംബന്ധിച്ചുള്ള വിവരങ്ങള്‍ ബ്രാന്‍ഡ് അംബാസിഡര്‍ കൂടിയായ ഇന്ദ്രന്‍സ് വിശദീകരിച്ചു. പച്ച, നീല നിറത്തിലുള്ള പുതിയ കോട്ടണ്‍ തുണി ഉപയോഗിച്ചുള്ള മൂന്നു മടക്കും ഇരട്ട ലെയറുമുള്ള മാസ്ക്കുകളാണ് നിര്‍മ്മിച്ചു നല്‍കേണ്ടത്. നീളം 7 ഇഞ്ച്, വീതി 7.5 ഇഞ്ച്, ഇലാസ്റ്റിക്കിന്റെ നീളം 7.5 ഇഞ്ച് എന്നതാണ് മാസ്കിന്റെ അളവ്. മാസ്കിന്റെ മാതൃക ഇന്ദ്രന്‍സ് തന്നെ തയ്ച്ചുകൊണ്ട് മേയറെ ധരിപ്പിച്ചു.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ ശക്തിപ്പെടുത്തുന്നതോടൊപ്പം തന്നെ വരുമാനമില്ലാതെ പ്രയാസമനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങ് നല്കുന്നതിനുമാണ് എനിക്കായ് നിനക്കായ് നമുക്കായ് ക്യാമ്പയിന് നഗരസഭ ഏറ്റെടുത്തിട്ടുള്ളതെന്ന് മേയര്‍ അറിയിച്ചു.
വ്യക്തികള്‍, സന്നദ്ധ സംഘടനകള്‍, റസിഡന്‍സ് അസോസിയേഷനുകള്‍, യുവജനപ്രസ്ഥാനങ്ങള്‍, മഹിളാ സംഘടനകള്‍ തുടങ്ങി സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളും ക്യാമ്പയിന്റെ ഭാഗമാകണമെന്ന് മേയര്‍ അഭ്യര്‍ത്ഥിച്ചു. സൗജന്യമായി മാസ്ക്ക് നിര്‍മ്മിച്ച് നഗരസഭയെ ഏല്‍പ്പിക്കാന്‍ താല്പര്യമുള്ളവര്ക്കും ക്യാമ്പയിന്റെ ഭാഗമാവാം.
തയ്യാറാക്കിയ മാസ്ക്കുകള്‍ നഗരസഭാ മെയിന്‍ ഓഫീസിലെ പ്രോജക്ട് സെക്രട്ടറിയേറ്റില്‍ കൈമാറാവുന്നതാണ്. നഗരസഭയ്ക്ക് തയ്യാറാക്കി നല്‍കേണ്ട മാസ്ക്ക് നിര്‍മ്മിക്കുന്ന വിധം ക്യാമ്പയിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ ഇന്ദ്രന്‍സ് വിശദീകരിക്കുന്ന വീഡിയോ മേയറുടെ സൃെലലസൗാമൃ എന്ന ഫേസ് ബുക്ക് പേജില്‍ ലഭ്യമാണ്.
ഡെപ്യൂട്ടി മേയര്‍ അഡ്വ. രാഖി രവികുമാര്‍, സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ പാളയംരാജന്‍, എസ്.പുഷ്പലത, ഐ.പി.ബിനു, എസ്.എസ്.സിന്ധു, എസ്.സുദര്ശനന്, സെക്രട്ടറി എല്‍.എസ്.ദീപ, ഹെല്‍ത്ത് ഓഫീസര്‍ ഡോ.എ.ശശികുമാര്‍ എന്നിവര്‍ പങ്കെടുത്തു.




