വിതുര : ഒഴിഞ്ഞ കുടവും, മണ്ണെണ്ണ റാന്തൽ വിളക്കുമേന്തി യൂത്ത് കോൺഗ്രസ് തൊളിക്കോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊളിക്കോട് ഗ്രാമ പഞ്ചായത്തു ഓഫീസിന് മുന്നിൽ പ്രതീകാത്മകമായി റിലേ ധർണ്ണ സമരം നടത്തി. സമ്പൂർണ്ണ കുടിവെള്ള പദ്ധതി എത്രയും വേഗം നടപ്പിലാക്കുക, മാസങ്ങൾ കൊണ്ട് പഞ്ചായത്ത് പരിധിയിലെ പ്രകാശിക്കാത്ത തെരുവ് വിളക്കുകൾ മുഴുവൻ കത്തിക്കണമെന്നു ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ സമരം നടത്തിയത്.
സമരം യൂത്ത് കോൺഗ്രസ് ജില്ല സെക്രട്ടറി റമീസ് ഹുസൈൻ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി കെ എൻ അൻസർ, യൂത്ത് കോൺഗ്രസ് നേതാക്കളായ വിനേഷ് ചന്ദ്രൻ, ഷെമി ഷംനാദ് ,അമൽ പനയ്ക്കോട് ,സൂസൻ സെൽവരാജ്, ഗോകുൽ കൃഷ്ണൻ, റാഷിദ് ഇരുത്തല, ഷൈൻ പുളിമൂട്, ഷാൻ നിസാർ, മുഹ്സിൻ വളവിൽ, നിതിൻഷാ തൊളിക്കോട് തുടങ്ങിയവർ റിലേ ധർണയിൽ പങ്കെടുത്തു.
പഞ്ചായത്തിന് മുന്നിൽ സമരം നടക്കുമ്പോൾ ഇന്ന് നടന്ന പഞ്ചായത്ത് കമ്മിറ്റിയിൽ കോൺഗ്രസ് പാർലമെന്ററി പാർട്ടി ലീഡർ എൻ.എസ് ഹാഷിം ഇരു വിഷയങ്ങളും ഉന്നയിക്കുകയും ഇരു വിഷയങ്ങൾക്കും ശാശ്വത പരിഹാരം ഉണ്ടാക്കുന്നതിന് അടിയന്തിര നടപടികളുമായി മുന്നോട്ട് പോവുക ആണെന്ന് കമ്മിറ്റിയിൽ അധ്യക്ഷൻ ഉറപ്പ് നൽകിയതിനെ തുടർന്നാണ് രാവിലെ ആരംഭിച്ച റിലേ സമരം ഉച്ചയ്ക്ക് ഒരു മണിയോട് കൂടി അവസാനിപ്പിച്ചത്. പഞ്ചായത്തു മെമ്പർ എൻ എസ് ഹാഷിം, തൊളിക്കോട് ഷംനാദ്, റ്റി നളിനകുമാരി, ലിജി എൽ എസ് എന്നിവർ ധർണ്ണയെ അഭിവാദ്യം ചെയ്യാൻ എത്തിയിരുന്നു.