വെമ്പായം : പഞ്ചായത്തിൽ നിന്നും 5വർഷം മുൻപ് മണ്ണും വീടും പദ്ധതി പ്രകാരം ലഭിച്ച 7സെന്റ് ഭൂമിയിൽ ഷെഡ് കെട്ടി താമസിക്കുകയാണ് വെമ്പായം, താന്നിമൂട്ടിൽ രാജനും ഭാര്യയും 3മക്കളും അടങ്ങുന്ന കുടുംബം. മൂത്ത മകൻ പത്താം ക്ലാസ്സ് വിദ്യാർത്ഥിയാണ്, മകൾ ഹോസ്റ്റലിൽ നിന്നാണ് പഠിക്കുന്നത്, ഇളയ മകനാണെങ്കിൽ 70%ശാരീരിക വൈകല്യമുള്ള അനുഭവിക്കുന്ന കുട്ടിയാണ്.
വീടിനുവേണ്ടി ബന്ധപ്പെട്ട അധികാരികൾക്ക് നിരവധി പരാതികളും നിവേദനങ്ങളും നൽകിയെങ്കിലും വർഷങ്ങൾ കഴിഞ്ഞിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് രാജനും കുടുംബവും പറയുന്നു. അപേക്ഷയുമായി അധികൃതരെ സമീപിക്കുമ്പോൾ ഉടൻ നടപടിയെടുക്കും എന്ന് പറഞ്ഞു തിരിച്ചയക്കുകയാണ് എന്നും ഇവർ പറയുന്നു.
പ്രായപൂർത്തിയായ ഒരു പെൺകുട്ടിയുള്ള ഈ വീട്ടിൽ പ്രാഥമിക കാര്യങ്ങൾ നിർവ്വഹിക്കാനുള്ള അടിസ്ഥാന സൗകര്യമുള്ള ഒരു ശൗചാലയമോ ഇല്ലാത്ത അവസ്ഥയാണ്. ഉള്ളതാകട്ടെ അടച്ചുറപ്പുല്ലാത്തതും. പ്ലസ്റ്റിക്ക് ചക്ക് മറച്ചു കെട്ടിയ നിലയിലുമാണ്.
വൈകല്യമുള്ള മകനും, രണ്ടു സ്ത്രീകളും അടങ്ങുന്ന ഈ കുടുംബത്തിന് അടച്ചുറപ്പുള്ള ഒരു വീട് നൽകാൻ പ്രാദേശിക ഭരണകൂടത്തിന് കഴിയുന്നില്ല എന്നുള്ളത് തികച്ചും പ്രതിഷേധാത്മകമാണ്. രാജൻ കൂലി പണി എടുത്തു കിട്ടുന്ന തുച്ചമായ വരുമാനം കൊണ്ടാണ് മക്കളുടെ പഠനവും വീട്ടു ചിലവും മുന്നോട്ടു പോകുന്നത്.
ലോക്ക് ടൗൺ കൂടി വന്നപ്പോൾ ജോലിയും ഇല്ലതെയായി. ഇപ്പോൾ കുടുംബം പട്ടിണിയുടെ വക്കിലാണ്. ഇപ്പോൾ ഓരോ ദിവസവും വളരെ ബുദ്ധിമുട്ടിയാണ് ഈ കുടുംബം തള്ളി നീക്കുന്നത്. ഈ കുടുംബത്തിന് ഒരു അടച്ചുറപ്പുള്ള വീട് കിട്ടും എന്ന പ്രതീക്ഷയിലാണ് ഈ നിർദ്ദനർ.



