തിരുവനന്തപുരം : കൊറോണ എന്ന മഹാമാരിക്കെതിരെ രാപ്പകലില്ലാതെ പോരാടുകയാണ് പോലീസും, ആരോഗ്യപ്രവർത്തകരും. സ്വന്തം കുടുംബത്തെ പോലും മറന്നാണ് ഇവർ ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നത്. ഏവർക്കും വേണ്ടി സ്വന്തം ജീവൻ പോലും പണയം വച്ച് ഈ മഹാവ്യാധിയെ തുരത്താൻ പോലീസ് എപ്പോഴും ജാഗരൂഗരാണ്. നിങ്ങളുടെ സഹകരണമാണ് ഞങ്ങളുടെ വിജയം. ഇത്തരം സേവനങ്ങളുടെ ഒരു ചെറു കാഴ്ച നൂപുരം എന്ന ഷോർട്ട് ഫിലിമിലൂടെ കേരള പോലീസ് പങ്കു വയ്ക്കുന്നു. രജന ഡിജിപി സുരേന്ദ്രൻ ഐപിഎസ്, സംവിധാനം ടോണി ചിറ്റേറ്റുകളം, സംഗീതം പകർന്നിരിക്കുന്നത് മോഹൻ സിത്താര, വിഷ്ണു മോഹൻ സിത്താരയും. ഈ സേവനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന എല്ലാ ഉദ്യോഗസ്ഥർക്കും ഒരു ബിഗ് സല്യൂട്ട് നൽകി സിനിമാതാരം മഞ്ജു വാര്യരും.
കേരള പോലീസ് കൊറോണ എന്ന മഹാമാരിക്കെതിരെ നിരവധി പ്രവർത്തനങ്ങളാണ് സമൂഹത്തിനു മുന്നിൽ വീഡിയോ, ട്രോളുകൾ എന്നിവ നർമ്മത്തിലൂടെയാണ് ഫേസ് ബുക്ക്, ട്വറ്റർ, യുട്യൂബ്, വാട്സാപ്പ് തുടങ്ങിയ സാമൂഹ്യ മാധ്യമങ്ങൾ വഴി ബോധവൽകരണം നടത്തുന്നത്. ഇതിനോടകം ലക്ഷ കണക്കിന് ആൾക്കാർ ഷെയർ ചെയ്യുകയും കാണുകയും ചെയ്തിട്ടുണ്ട്. രാപ്പകളില്ലതെ ഇല്ലാതെ 24 മണിക്കൂറും കർമ്മനിരതരായിരുക്കുകയാണ് കേരള പോലീസ് സേന അംഗങ്ങൾ.



