ആര്യനാട് : ജനമൈത്രി പൊലീസും എസ്.സി, എ.സ്ടി മോണിറ്ററിങ് കമ്മിറ്റിയും ചേർന്ന് സ്റ്റേഷന്റെ പരിധിയിൽ വരുന്ന പഞ്ചായത്തുകളിലെ സമൂഹ അടുക്കളക്ക് നിത്യോപയോഗ സാധനങ്ങൾ നൽകി.
തൊളിക്കോട്, ആര്യനാട്, വെള്ളനാട്, ഉഴമലയ്ക്കൽ പഞ്ചായത്തുകൾക്കാണ് ഒരു ദിവസം ആഹാരം ഒരുക്കുന്നതിനുള്ള ഭക്ഷ്യധാന്യങ്ങൾ നൽകിയത്.
1600 പേർക്ക് ആഹാരം നൽകുന്നതിനുള്ള ഭക്ഷ്യധാന്യങ്ങൾ സ്വീകരിക്കുന്നതിനു സഹകരിച്ച എല്ലാവർക്കും ആര്യനാട് സർക്കിൾ ഇൻസ്പെക്ടർ യഹിയ നന്ദിപറഞ്ഞു.
ഭക്ഷണം നൽകുന്നവരുടെ സാമ്പത്തികപ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുന്ന ഗ്രാമപഞ്ചായത്ത് കൾക്ക് ആര്യനാട് ജനമൈത്രി പോലീസ് സ്റ്റേഷനിൽ നൽകിയ ഭക്ഷ്യധാന്യം പഞ്ചായത്ത് കൾക്ക് ആശ്വാസമാണെന്ന് കർഷകമോർച്ച സംസ്ഥാന സെക്രട്ടറിയും, വെള്ളനാട് ഗ്രാമ പഞ്ചായത്ത് അംഗവുമായ എം വി രഞ്ചിത്ത് അഭിപ്രായപ്പെട്ടു
പഞ്ചായത്ത് മെമ്പർമാർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാർ വാർഡ് മെമ്പർ മറ്റ് ഉദ്യോഗസ്ഥർ സാധനങ്ങൾ ഏറ്റുവാങ്ങി
ജനമൈത്രി പൊലീസും എസ്സി, എസ്ടി മോണിറ്ററിങ് കമ്മിറ്റിയും ചേർന്ന് സ്റ്റേഷന്റെ പരിധിയിൽ വരുന്ന പഞ്ചായത്തുകളിലെ സമൂഹ അടുക്കളക്ക് നിത്യോപയോഗ സാധനങ്ങൾ നൽകി. തൊളിക്കോട്, ആര്യനാട്, വെള്ളനാട്, ഉഴമലയ്ക്കൽ പഞ്ചായത്തുകൾക്കാണ് ഒരു ദിവസം ആഹാരം ഒരുക്കുന്നതിനുള്ള ഭക്ഷ്യധാന്യങ്ങൾ നൽകിയത്.