വെള്ളനാട് : ഉറിയക്കോട് സാരാഭായിഇഞ്ചിനിയറിംഗ് കോളെജിനു സമീപം തീപിടുത്തം. രാവിലെ 11 മണിയോടെ ആണ് സംഭവം. ഉറിയാക്കോട് സ്വദേശി സെല്ലാര്‍ കൈനികത്തിന്റെ അരയേക്കറോളം പുരയിടം അഗ്നിക്കിരയായി. 100 ഓളം റബ്ബറും അഗ്നിനിക്കിരയായി.
സാമൂഹ്യ വിരുദ്ധരാണ് തീ പിടുത്തത്തിനു കാരണം എന്നാണ് നാട്ടുകാര്‍ പറയുന്നത്. പാറയുടെ മുകളില്‍ അടുപ്പു കൂട്ടി പാചകം ചെയ്തനിലയിലും കണ്ടെത്തി. കപ്പയും ആഹാര അവശിഷ്ടങ്ങളും ചിതറി കിടക്കുന്നു. കഴിഞ്ഞ വര്‍ഷവും സമാനയി തീപിടുത്തം ഉണ്ടായി.
നാട്ടുകാരുടെയും കാട്ടാക്കട യിൽ നിന്നും എത്തിയ അഗ്നിശമനസേനയുടെയും സമയോജിത ഇടപെടല്‍ വന്‍ തീപിടുത്തം ഒഴിവായി. ചുറ്റും കാട് പിടിച്ചു കിടക്കുന്നതിനാല്‍ അഗ്നിശമനസേന അവളരെ പ്രയാസപ്പെട്ടാണ് കുന്നിന് മുകളില്‍ എത്തിയത്. തീപിടിച്ച ഇടവും കോളെജും 100 മീറ്റര്‍ ദൂരപരിധിയുണ്ട്. കൂടാതെ കോളെജില്‍ ഒരു ഐസലേഷന്‍ വാര്‍ഡും പ്രവര്‍ത്തിക്കുന്നു. അന്യസംസ്ഥാനക്കാരായ 3 പേര് ഇവിടെ നിരീക്ഷണത്തില്‍ ഉള്ളതായി സമീപവാസികള്‍ പറയുന്നു.