അഴിയൂർ : വാഹന പരിശോധനക്കിടെ ടൂ വീലറിൽ കടത്തുകയായിരുന്ന മാഹി വിദേശമദ്യം പിടികൂടി. ചേറോഡ് ഈസ്റ്റ് സ്വദേശികളായ എം. മനു (26) ശരത് രാജ് (27) എന്നിവരെയാണ് സി.ഐ ടി.പി. സുമേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റുചെയ്തു. ഇന്നലെ ഉച്ചയ്ക്ക് ശേഷം അഴിയൂർ എക്സൈസ് ചെക്ക് പോസ്റ്റിനു സമീപം വാഹന പരിശോധനക്കിടെയാണ് ഇവർ പിടിയിലായത്.
പ്രതികളിൽ നിന്നും എട്ട് കുപ്പി വിദേശമദ്യം ഇവർ സഞ്ചരിച്ചിരുന്ന [KL 18 T 6577] നമ്പർ ടൂ വീലറും പിടിച്ചെടുത്തു. പ്രതികൾക്കെതിരെ അബ്കാരി ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. ചോമ്പാല ഇൻസ്പെക്ടർ ടി.പി സുമേഷ്, എസ്.ഐ നിവിൽ , അഡീ. എസ്.ഐമാരായ അബ്ദുൾ സലാം, വിശ്വനാഥൻ,പ്രൊബോഷണറി എസ്.ഐ അനൂപ് എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.
കൂടാതെ പ്രതികൾ മദ്യം വാങ്ങിയത് മാഹി റെയിൽവെ സ്റ്റേഷനു സമീപമുള്ള ഒരു വീട്ടിൽ നിന്നാണെന്ന് വിവരം കിട്ടിയത് പ്രകാരം പരിശോധന നടത്തിയതിൽ കൂടുതലായി മാഹി വിദേശമദ്യം കാണപ്പെടുകയും മദ്യം സൂക്ഷിച്ച വീട്ടുകാരനും സുഹൃത്തുമായ ടി.സി ജയശങ്കർ (45), ചപ്പാരത്ത്, പ്രവീൺ കുമാർ (48) ചപ്പാരത്ത് അഴിയൂർ എന്നിവരെയും അറസ്റ്റുചെയ്തു.