ആര്യനാട് : എക്സൈസ് സംഘത്തെക്കണ്ട് വീട്ടിൽ നിന്നും ഇറങ്ങിയോടിയ ആദിവാസിയെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.പറണ്ടോട് കരയ്ക്കാംതോട് മേത്തോട്ടം റോഡരികത്ത് വീട്ടിൽ രാജേന്ദ്രൻകാണി(51)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. എക്സൈസ് സംഘം തിങ്കളാഴ്ച വൈകിട്ട് 5 മണിയോടെ രാജേന്ദ്രന്റെ വീട്ടിൽ പരിശോധനയ്ക്കായി എത്തിയതായി നാട്ടുകാർ പറയുന്നു. വീട്ടിലെത്തിയ എക്സൈസ് സംഘത്തെകണ്ട് രാജേന്ദ്രൻ ഓടി രക്ഷപ്പെട്ടു.
തുടർന്ന് എക്സൈസ് സംഘം തിരികെപോയി. രാത്രിയായിട്ടും രാജേന്ദ്രൻ വീട്ടിൽ എത്താത്തതിനെ തുടർന്ന് പ്രദേശവാസികൾ നടത്തിയ തിരച്ചിൽ രാത്രി 7 മണിയോടെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മൃതദേഹം നാളെ ഇൻക്വസ്റ്റ് നടത്തി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിനയയ്ക്കും.




