കാട്ടാക്കട : നെയ്യാർഡാമിൽ ഒളിത് യുവാവിനെ നാലുപേരടങ്ങിയ സംഘം ക്രൂരമായി മർദ്ദിക്കുകയും തലയ്ക്കു പരിക്കേൽപ്പിക്കുകയും ചെയ്തതായി നെയ്യാർഡാം പോലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. നെയ്യാർഡാം, കാലാട്ടുകാവ്, നിരപ്പുക്കാല, അനുപ് വി.എസ് കുമാറിനെയാണ് ആക്രമിച്ചത്. വ്യാഴാഴ്ച്ച ഉച്ചയ്ക്ക് 12 മണിയോടെ നെയ്യാർ മൂന്നാം ചെറുപ്പണയ്ക്ക് സമീപം റേഷൻ കടക്കു മുന്നിൽ വച്ച് ആക്രമിച്ചത്.
സ്ഥലത്തെ ഓട്ടോ ഡ്രൈവർ ആയ അനൂപ് തിരുവനന്തപുരം ജനൽ ആശുപത്രിയിൽ സവാരി പോയ ശേഷം തിരികെ വരുമ്പോൾ പരാതിയിൽ പറയുന്ന വിഷ്ണു, ജിഷ്ണു, കുട്ടപ്പൻ, രാജീവ് എന്നവർ ചേർന്ന് ഓട്ടോ റിക്ഷ തടഞ്ഞു നിർത്തുകയും മർദ്ദിക്കുകയും ആയിരുന്നു എന്ന് പരാതിയിൽ പറയുന്നു. തലയ്ക്കു ഗുരുതരമായി പരിക്കേറ്റ അനുപിനെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പ്രവശിപ്പിച്ചു. ശേഷം കാട്ടാക്കട പ്രാധമിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സയിൽ ആണ്. നെയ്യാർഡാം പോലീസ് കേസ് രജിസ്റ്റർ ചെയ്തു. നെടുമങ്ങാട് ഡി.വൈ.എസ്.പി നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേക്ഷണം നടത്തുന്നതായി നെയ്യാർഡാം പോലീസ് പറഞ്ഞു.
ഏപ്രിൽ 14 ന് നെയ്യാർ ജലാശയത്തിൽ മീൻ പിടിക്കാനായി കോഴിവേസ്റ്റ് മാലിന്യം നിക്ഷേപിച്ചിരുന്നു. പ്രദേശത്തെ 35 ഓളം ദളിത് കുടുംബങ്ങൾക്കായി കുടിവെള്ളത്തിനായി പഞ്ചായത്ത് സ്ഥാപിച്ച പമ്പിന് ചുറ്റുമാണ് കോഴി വേസ്റ്റ് നിക്ഷേപിച്ചത്. ഇത് അനുപ് ഉൾപ്പെടെയുള്ള നാട്ടുകാർ ചോദ്യം ചെയ്തിരുന്നു. ഇതേ തുടർന്നാണ് അനൂപ് മെഡിക്കൽ കോളെജ് ആശുപത്രിയിൽ ഓട്ടം പോയി തിരികെ വരുമ്പോൾ 4 പേർ അടങ്ങിയ ക്രിമിനൽ സംഘം മർദ്ദിച്ചത്.
കാളി പറ ശുദ്ധജലം പമ്പിങ് നടത്തുന്ന സ്ഥലത്തും സമാനമായി കോഴി മാലിന്യം നിക്ഷേപിച്ചു മൽസ്യ ബന്ധനം നടത്തുന്നത് പതിവാണ് എന്ന് നാട്ടുകാർ പറയുന്നു. ഇതുമായി ബന്ധപ്പെട്ടു നെയ്യാർ അധികൃതരെ നാട്ടുകാർ അറിയിച്ചെങ്കിലും അധികൃതർ നടപടി എടുക്കാൻ തയാറായില്ലെന്നും നാട്ടുകാർ ആരോപിക്കുന്നു. ലോക്ക് ടൗൺ നെയ്യാർഡാമിൽ മൽസ്യ ബന്ധനം പതിവായിരിക്കുകയാണ്.



