തിരുവനന്തപുരം : 26-04-2020 : അടുത്ത 24 മണിക്കൂറിൽ തെക്കു-കിഴക്കൻ അറബിക്കടലിലും അതിനോട് ചേർന്നുള്ള കന്യാകുമാരി തീരങ്ങളിലും മണിക്കൂറിൽ 40 മുതൽ 50 കി മി വേഗതയിൽ ശക്തമായ കാറ്റിനു സാധ്യതയുണ്ട്. ആയതിനാൽ കേരള, കർണാടക, ലക്ഷ്വദ്വീപ് തീരങ്ങളിൽ മൽസ്യ തൊഴിലാളികൾ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല .
26-04-2020 : ആന്ധ്രാ തീരത്തും അതിനോട് ചേർന്നുള്ള മധ്യ പടിഞ്ഞാറ് ബംഗാൾ ഉൾക്കടലിലും , വടക്കു ബംഗാൾ ഉൾക്കടലിലും അതിനോടു ചേർന്നുള്ള പശ്ചിമ ബംഗാൾ -ഒഡീഷ തീരത്തും മണിക്കൂറിൽ 40 മുതൽ 50 കി മി വേഗതയിൽ ശക്തമായ കാറ്റിനു സാധ്യതയുണ്ട്.
27-04-2020 : വടക്കു ബംഗാൾ ഉൾക്കടലിലും അതിനോടു ചേർന്നുള്ള പശ്ചിമ ബംഗാൾ -ഒഡീഷ തീരത്തും മണിക്കൂറിൽ 40 മുതൽ 50 കി മി വേഗതയിൽ ശക്തമായ കാറ്റിനു സാധ്യതയുണ്ട്.
മേൽ പറഞ്ഞ പ്രദേശങ്ങളിൽ, മേൽ പറഞ്ഞ കാലയളവിൽ മത്സ്യ തൊഴിലാളികൾ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.




