കാട്ടാക്കട : പൂവച്ചലിലെ മുളമൂട് ജംഗ്ഷനറിൽ പൈപ്പ് ലൈനിലെ അറ്റകുറ്റപ്പണിക്കായി എടുത്ത കുഴി അപകടക്കെണിയാകുന്നു. റോഡ് കയറി എടുത്തിരിക്കുന്ന കുഴി നാട്ടുകാര്‍ക്കും വഴിയാത്രക്കാര്‍ക്കും ഭീഷണിയായി മാറിയിരിക്കുന്നു. വർഷങ്ങളായി വെള്ളം ലഭിക്കാതെ കിടന്ന പൈപ്പ് വഴി കളിപ്പാറ ശുദ്ധ ജലം കടത്തി വിട്ടിരുന്നു.
ഇതേ തുടർന്ന് അഞ്ചു ദിവത്തിനു മുന്നേ പൊട്ടിയ പൈപ്പ് ഇന്നലെ രാവിലെ അറ്റകുറ്റ പണിക്കായി കുഴിയെടുത്തിരുന്നു. ഉച്ചയോടെ കുഴിയെടുത്ത് തീർന്നെങ്കിലും പൊട്ടിയ പൈപ്പിനെ പണികൾ തീർക്കുകയോ കുഴി മൂടുകയോ ചെയ്തില്ല. സമീപത്തെ ആശുപത്രിക്കു മുന്നിലും ബസ് സ്റ്റോപ്പിലുമാണ് അറ്റകുറ്റപ്പണിക്കായി റോഡ് കുഴിച്ചത്.
ഏറെ തിക്കുള്ള കാട്ടാക്കട പൂവച്ചൽ റോഡിൽ അപകടങ്ങൾ നിത്യ സംഭവമാണ്. ഇത് കണക്കിലെടുത്തു നാട്ടുകാർ കുഴി മൂടാൻ അവശ്യപെട്ടെങ്കിലും തയാറായില്ലെന്നും ആരോപണം ഉണ്ട്.