വെള്ളനാട് : 'ദിശ' യുടെ പുരസ്കാര, സ്കോളർഷിപ്പ് വിതരണം 'താരും തളിരും' നടന്നു. മുൻ ചീഫ് സെക്രട്ടറിയും ഗാനരചയിതാവുമായ കെ.ജയകുമാർ ഉദ്ഘാടനം ചെയ്തു. പിന്നണിഗായിക ലതികയ്ക്ക് 2019- ലെ ദിശാ പുരസ്കാരം സമ്മാനിച്ചു.
ദിശയുടെ പ്രസിഡന്റ് ബൈജു അധ്യക്ഷനായി. ആലപ്പുഴ മെഡിക്കൽ കോളേജിലെ മെഡിസിൻ വിഭാഗം മേധാവി ഡോ.ബി.പത്മകുമാർ, തിരുവനന്തപുരം മെഡിക്കൽ കോളേജിലെ മനോരോഗ വിദഗ്ധൻ ഡോ.അരുൺ ബി.നായർ, പിന്നണി ഗായകൻ ശ്രീറാം, 2018- ലെ ദിശാ പുരസ്കാര ജേതാവ് ദേവി കിരൺ, സെക്രട്ടറി രഞ്ജിത്ത് തുടങ്ങിയവർ സംസാരിച്ചു.
രാകേഷ് രാജൻ, വെള്ളനാട് മോഹനൻ എന്നിവരുടെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ വിദ്യാഭ്യാസ സ്കോളർഷിപ്പുകൾ കൃഷ്ണപ്രിയ, അഞ്ജന.എസ്, എസ്.എസ്.അവനി, ഷെഹനാസ് ഹുസൈൻ, വി.ആർ.വന്ദന എന്നിവർക്ക് സമ്മാനിച്ചു.