നെടുമങ്ങാട് : തിരുവനന്തപുരം ബ്ലഡ് ബാങ്കിലെ താൽക്കാലിക ജീവനക്കാരനായ രാജേഷിൻറെ കുടുംബത്തിന് ചക്രപാണിപുരം ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വരൂപിച്ച ധനസഹായം നൽകി. കവിടിയാറിൽ വച്ച് ഉണ്ടായ ബൈക്ക് അപകടത്തിലാണ് രാജേഷ് മരണപ്പെട്ടത്.
കോൺഗ്രസ് പ്രവർത്തകനായിരുന്ന രാജേഷിന്റെ കുടുംബത്തെ സഹായിക്കാൻ ചക്രപാണിപുരം ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫണ്ട് സ്വരൂപിച്ചത്. ധനസഹായം എംഎൽഎ കെഎസ് ശബരീനാഥൻ രാജേഷിൻറെ രാജേഷിന്റെ ഭാര്യ യുടെ സാനിധ്യത്തിൽ മകൾ അന്നക്ക് നൽകിയത്.
മണ്ഡലം പ്രസിഡന്റ് എൻ. ബാബു, ബൂത്ത് പ്രസിഡന്റ് ജയരാജ്, വാർഡ് പ്രസിഡന്റ് സത്യനേശൻ, ജോണി ഏലിയാപുരം എന്നിവരുടെ സാന്നിധ്യം ഉണ്ടായിരുന്നു.




