തിരുവനന്തപുരം : പള്ളിക്കൽ സർക്കാർ ആശുപത്രിയിൽ വനിതാ ഡോക്റ്ററെ കയ്യേറ്റം ചെയ്തതിൽ പ്രതിക്ഷേധിച്ചു ഡോക്ടർ മാർ ഒ.പി ബഹിഷ്കരിച്ചു. പ്രതിക്ഷേധിച്ച ഡോക്ടർ മാർ തിരുവനന്തപുരത്തു നടത്തിയ പ്രതിക്ഷേധ യോഗം ഐ എം എ സംസ്ഥാന പ്രസിഡന്റ് ഡോ എം. ഇ സുഗതൻ ഉദ്ഘാടനം ചെയ്തു. ഐ എം എ സംസ്ഥാന സെക്രട്ടറി ഡോ. സുൽഫി നൂഹു, കെ ജി എം ഒ എ സംസ്ഥാന സെക്രട്ടറി ഡോ. വിജയകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.
ശനിയാഴ്ച പള്ളിക്കലിൽ വനിതാ ഡോക്റ്ററെ കയ്യേറ്റം ചെയ്ത പ്രതികളെ അറസ്റ്റ് ചെയ്യാതത്തിൽ പ്രതിഷേധിച്ചാണ് കെ.ജി എം ഒ യും ഐ എം എ യും സമരം നടത്തിയത്.




