കാട്ടാക്കട : നക്രാംചിറ സ്റ്റാർ ബേക്കറിയിൽ നിന്നും മൊബൈൽ ഫോൺ മോഷ്ടിച്ച സംഭവത്തിൽ രണ്ടു പേരെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറി. പാറശ്ശാല സ്വാദേശികളാണ് പിടിയിലായത്.
ശനിയാഴ്ച രാത്രി 12ഓടെ ബൈക്കിൽ എത്തിയ പ്രതികൾ കടയിൽ നിന്നും സിഗരറ്റ് വാങ്ങി വലിച്ച ശേഷം കടയ്ക്കുള്ളിൽ ചാർജ്ജ് ചെയ്യാനിട്ടിരിക്കുന്ന മൊബൈൽ പ്രതികൾ മോഷ്ടിക്കുകയായിരുന്നു. ഇതിനിടെ മറ്റേയാൾ സ്കൂട്ടർ സ്റ്റാർട്ട് ചെയ്യുകയും ഇരുവരും രക്ഷപ്പെടുകയും ചെയ്തിരുന്നു.
ഇവർ കാട്ടാക്കട ഭാഗത്തേക്ക് പോകുന്ന സി.സി ടിവി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിരുന്നു. കാട്ടാക്കട പോലീസിൽ ഉടമ പരാതിയും നൽകി. ദൃശ്യങ്ങൾ കണ്ട ചിലർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ കാട്ടാക്കടക്ക് സമീപം വച്ച് നാട്ടുകാർ പിടികൂടുകയായിരുന്നു.
ശേഷം കാട്ടാക്കട പോലീസിനെ വിളിച്ചു വരുത്തി ഇവരെ ഏൽപ്പിക്കുകയായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി ഇന്നലെ രാത്രിയോടെ തന്നെ റിമാന്റ് ചെയ്തു.



