കാട്ടാക്കട : കാട്ടാക്കട ചൂണ്ടുപലകയിൽ പ്രവർത്തിക്കുന്ന പ്രവാസി സ്വാകാര്യ ആംബുലൻസ് സർവ്വീസ് ഓഫീസിൽ ആക്രമണം നടത്തുകയും രണ്ടു ആംബുലൻസുകൾ കേടു വരുത്തിയതായും പരാതി.
ഞായറാഴ്ച രാത്രി പതിനൊന്നു മുപ്പതോടെ യായിരുന്നു സംഭവം. ഏഴംഗ സംഘമാണ് ആക്രമണത്തിന് പിന്നിലെന്ന് കാട്ടാക്കട സി ഐ യ്ക്ക് നൽകിയ പരാതിയിൽ പറയുന്നു.
ഓഫീസിനു സമീപം പാർക്ക് ചെയ്തിരുന്ന രണ്ടു വാഹനങ്ങളുടെ വാതിലുകൾ ചവുട്ടി നശിപ്പിക്കുകയും വാഹനത്തിന്റെ മുകൾ ഭാഗം ഇടിച്ചു കേടുവരുത്തുകയും ഇത് തടഞ്ഞ ജീവനക്കാരെ കൈയേറ്റം ചെയ്തതായി ആണ് പരാതിയിൽ പറയുന്നത്.
കാട്ടാക്കടയിൽ ആംബുലൻസ് സർവ്വീസ് തുടങ്ങിയ നാൾ മുതൽ തർക്കം നിലനിന്നിരുന്നു. ഇതേ തുടർന്നാണ് തങ്ങളുടെ വാഹനത്തിനു നേരെ ആക്രമണം ഉണ്ടായതായി ജീവനക്കാർ പറയുന്നത്. കാട്ടാക്കട പോലീസ് കേസ് എടുത്ത് അന്വേക്ഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.



