തിരുവനന്തപുരം : തെന്നൂര്ക്കോണത്തിന് സമീപം ഓടിക്കൊണ്ടിരുന്ന കെ.എസ്.ആര്.ടി.സി. ബസില്‍ നിന്നും പുറത്തേക്ക് തെറിച്ചു വീണ് മത്സ്യത്തൊഴിലാളിക്ക് ഗുരുതരമായി പരിക്കേറ്റു. പൂവാര്‍ കൊച്ചുപള്ളി സ്വദേശി പൗലോസി(45) നാണ് പരുക്കേറ്റത്. തിങ്കളാഴ്ച വൈകിട്ട് അഞ്ചുമണിയോടയാണ് സംഭവം.
വീഴ്ചയില്തലക്കും കാലിനും ഗുരുതരമായി പരിക്കേറ്റു. പൗലോസിനെ നാട്ടുകാരും യാത്രക്കാരും കൂടി പൗലോസിനെ വിഴിഞ്ഞം സര്‍ക്കാര്‍ ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു.
തിരുവനന്തപുരത്തു നിന്നും പൂവാറിലേക്ക് പോവുകയായിരുന്ന വിഴിഞ്ഞം ഡിപ്പോയുടെ ബസിൽ വിഴിഞ്ഞത്തുനിന്ന് മീന്‍പിടിത്തം കഴിഞ്ഞ് വീട്ടിലേക്ക് പോവുകയായിരുന്നു ഇയാളെന്ന് പോലീസ് അറിയിച്ചു.
തിരക്കുള്ള ബസില്‍ മുന്‍വശത്ത് ഡോറിനടുത്ത് ഫുഡ്ബോര്‍ഡില്‍ നില്‍ക്കുകയായിരുന്ന പൗലേസിന്റെ കൈയില്‍ നിന്നും താഴെ വീണ പൈസയെടുക്കാന്‍ കുനിയുന്നതിനിടയില്‍ അബദ്ധത്തില്‍ ഇയാളുടെ കൈ തട്ടി ബസിന്റെ ഡോര്‍ തുറന്നതിനെ തുടര്‍ന്ന് പുറത്തേക്ക് തെറിച്ച് വീഴുകയായിരുന്നു.




