കാട്ടാക്കട : നെല്ലിക്കാട് മദര്‍ തെരേസ കോളേജിലെ എന്‍എസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ എന്‍എസ്എസ് ദിനാചരണ റാലി നടന്നു. കോളേജ് പ്രിന്‍സിപ്പല്‍ ഡോ: കെഎം ഫ്രാന്‍സിസ് റാലിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
ഓലയില്‍ നിര്‍മ്മിച്ച ബാനറും പ്ലക്കാര്‍ഡുകളുമായി വോളണ്ടിയര്‍മാര്‍ കലാലയത്തിന് ചുറ്റുമുള്ള റോഡില്‍ രണ്ട് കിലോമീറ്റര്‍ റാലി നടത്തി. പ്രോഗ്രാം ഓഫീസര്‍ ഡോ: സത്യരാജ്, അഡ്വൈസറി കമ്മറ്റി അംഗം അലക്സ് എന്നിവര്‍ റാലിക്ക് നേതൃത്വം നല്കി.




