നെടുമങ്ങാട് : പുതുക്കുളങ്ങരയിൽ പശുക്കൾക്ക് പുല്ല് ശേഖരിക്കാനിറങ്ങിയാൾ കരമനയാറ്റിൽ മുങ്ങി മരിച്ചു. പുതുക്കുളങ്ങര പൊങ്ങല്ലി നിഷാഭവനിൽ മണികണ്ഠൻ (52) ആണ് കരമനയാറ്റിലെ മഞ്ചംമൂല കടവിൽ മുങ്ങി മരിച്ചത്.
എല്ലാ ദിവസവും ഉച്ചയോടെ പശുക്കൾക്ക് പുല്ല് ശേഖരിക്കാൻ പോകാറുള്ള മണികണ്ഠൻ തിങ്കളാഴ്ച പതിവുപോലെ പുല്ല് ശേഖരിക്കാനിറങ്ങി ഒരു മണിയായിട്ടും കാണാത്തതോടെ ബന്ധുക്കൾ പ്രദേശത്ത് തിരക്കിയിറങ്ങുകയും മഞ്ചംമൂല കടവിന് സമീപം ശേഖരിച്ച പുല്ല് ഇരിക്കുന്നതും കണ്ടെത്തി. തുടർന്ന് സംശയം തോന്നിയ ബന്ധുക്കൾ ആര്യനാട് പൊലീസിനെയും നെടുമങ്ങാട് അഗ്നിശമന സേനയെയും വിവരം അറിയിക്കുകയായിരുന്നു.
സ്ഥലത്തെത്തിയ അഗ്നിശമന സേന നടത്തിയ തെരച്ചിലിൽ വൈകിട്ട് 3.30 തോടെ മ്യതദേഹം കണ്ടെത്തി. കാൽവഴുതി വീണതാകാമെന്ന് നിഗമനത്തിലാണ് പൊലീസ്. തുടർ അന്വേഷണത്തിൽ മാത്രമേ കൂടുതൽ വിവരങ്ങൾ പറയാനാകൂവെന്ന് എസ്ഐ പ്രതാപചന്ദ്രൻ പറഞ്ഞു.
പോലീസ് മേൽ നടപടി സ്വീകരിച്ച ശേഷം മൃദദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ടാപ്പിങ് തൊഴിലാളിയാണ്.ഭാര്യ: ഇന്ദിര.മക്കൾ നിഷാമണി, ജിഷാമണി.




