കാട്ടാക്കട: ബൈക്കപകടത്തെ തുടർന്ന് ചികിത്സയിലിരുന്ന റേഷൻകടയുടമ മരിച്ചു. കള്ളിക്കാട് പന്ത ദൈവപ്പുര മിനി ഭവനിൽ പരേതനായ പി.കുഞ്ഞിരാമൻ നായരുടെയും വിമലകുമാരിയുടെയും മകൻ ഉത്തമൻ(42) ആണ് മരിച്ചത്.
തിരുവോണ ദിവസം ഉച്ചയ്ക്ക് അമ്പൂരി തട്ടാൻമുക്കിന് സമീപം വച്ച് ഓടിച്ചിരുന്ന ബൈക്ക് ഹമ്പിൽ കയറുമ്പോൾ നിയന്ത്രണം വിട്ട് മറിഞ്ഞാണ് ഉത്തമന് പരിക്കേറ്റത്. കള്ളിക്കാട് ഉലയൻകോണത്ത് റേഷൻകട നടത്തി വരികെയാണ്. സഹോദരങ്ങൾ: മിനി, മഞ്ജു. സഞ്ചയനം: വ്യാഴാഴ്ച 8.30- ന്.




