നെയ്യാർഡാം : ഓണാഘോഷത്തിനിടെ ആവേശം അതിരുവിട്ടത് ചോദ്യം ചെയ്തതിനാണ് യുവാവിനും, ബന്ധുവിനും ക്രൂര മർദനം ഏറ്റത്. കള്ളിക്കാട്, നിഷാദ് മൻസിലിൽ നിഷാദ് (36 ), കള്ളിക്കാട്, അഫ്സൽ മൻസിലിൽ സുലൈമാൻ (46) എന്നിവരെയാണ് ഒരു സംഘം മർദിച്ചത്. കള്ളിക്കാട് പഴയ ചന്തയ്ക്ക് സമീപം ശനിയാഴ്ച്ച രാത്രി ഒൻപതരയോടെയാണ് സംഭവം.
ഓണാഘോഷത്തിനിടെ ഓണാഘോഷത്തിനിടെ ആവേശം അതിരുവിട്ട ചിലർ നൗഷാദിന്റെ വീടിന്റെ പരിസരത്തു കയറുകയും നൃത്തം ചെയ്യുകയും സ്ത്രീകൾ ഉൾപ്പെടെയുള്ളവരെ അസഭ്യം പറയുകയും ചെയ്തു. ഇതു ചോദ്യം നൗഷാദു വാക്കു തർക്കം നടന്നു. സംഭവത്തിൽ പോലീസ് ഇടപെട്ട് രംഗം ശാന്തമാക്കി സംഘങ്ങളെ ഓടിച്ചു വിട്ടു. തുടർന്ന് പോലീസ് സ്ഥലത്തു നിന്നും പോയ ശേഷം ഇവർ സംഘടിച്ചു എത്തുകയും ചുറ്റിക ഉൾപ്പടെ മാരകായുധങ്ങൾ ഉപയോഗിച്ചു നൗഷാദിനെയും ബന്ധുവിന്റെയും ക്രൂരമായി മർദ്ദിക്കുകയായിരുന്നു.
നൗഷാദിന് തലയിൽ ഗുരുതര പരിക്കേറ്റു. ശരീരമാസകലം അടിക്കുകയും ചെയ്തതായി ചികിത്സയിൽ കഴിയുന്ന നൗഷാദ് പറഞ്ഞു. ബന്ധുവായ സുലൈമാന് ശരീരമാസകലം ചതവും മുറിവുകളും ഉണ്ട്. മെഡിക്കൽ കോളേജിൽ എത്തിച്ച നൗഷാദിന്റെ തലയിൽ പത്തോളം തുന്നൽ ഉണ്ട്. നെയ്യാർ ഡാം പോലീസ് കേസെടുത്തു പ്രതികൾക്കായുള്ള അന്വേഷണം ആരംഭിച്ചതായി അറിയിച്ചു.



