തിരുവനന്തപുരം : വനം വകുപ്പിൽ വർഷങ്ങളായി ദിവസവേതനാടിസ്ഥാനത്തിൽ ജോലി നോക്കുന്ന തൊഴിലാളികളെ ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ സർവീസിൽ സ്ഥിരപ്പെടുത്തണം എന്ന് കേരളം സ്റ്റേറ്റ് ഫോറെസ്റ് വർക്കേഴ്സ് യൂണിയൻ (എ. ഐ. ടി. യു.സി) വടക്കാഞ്ചേരിയിൽ വച്ച് നടന്ന സംസ്ഥാന സമ്മേളനത്തിൽ ആവശ്യപ്പെട്ടു. വനം വന്യ ജീവി വകുപ്പ് മന്ത്രി അഡ്വ. കെ രാജു സമ്മേളനം ഉദ്ഘാടനം ചെയ്തു.
എ. ഐ. ടി. യു. സി സംസ്ഥാന ജനറൽ സെക്രട്ടറി കെ. വി. രാജേന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി. ബാബു പോൾ, മീനാങ്കൽ കുമാർ, എന്നിവർ പ്രസീഡിയം നിയന്ത്രിച്ചു. പ്രസിഡൻറ് ബാബു പോൾ ,കെ. സി. ജയപാലൻ പാലക്കാട്, മീനാങ്കൽ കുമാർ തിരുവനന്തപുരം, അഡ്വ. കെ. മോഹൻ ദാസ് മലപ്പുറം,പി. എൻ. മോഹനൻ ഇടുക്കി,പി. കെ. മൂർത്തി വയനാട്, എന്നിവർ വൈസ് പ്രസിഡന്റ്മാർ, അഡ്വ. കള്ളിക്കാട് ചന്ദ്രൻ തിരുവനന്തപുരം ജനറൽ സെക്രട്ടറി,പി. ശ്രീകുമാർ തൃശൂർ സെക്രട്ടറി, പി. ശിവദാസൻ പാലക്കാട് , എസ്. നവമണി കൊല്ലം, യു. സഹദസേവന കണ്ണൂർ, പി.ജി മോഹനകുമാർ പാലക്കാട്, വി. ടി. ജോസ് മലപ്പുറംജോയിന്റ് സെകട്ടറിമാർ ,കെ. കൃഷ്ണപ്രസാദ് തിരുവനന്തപുരം, ഖജാൻജി,എന്നിവരാണ് പുതിയ ഭാരവാഹികളായി തിരഞ്ഞെടുത്തു.




