തിരുവനന്തപുരം : വെള്ളയമ്പലം ഒബ്സർ വെറൈറ്റി ഹിൽസില്ലുള്ള ജലവിതരണ സംഭരണികളുടെ വൃത്തിയാക്കൽ ജോലി നടക്കുന്നതിനാൽ 20, 21, 22 തീയതികളിൽ ശുദ്ധജല വിതരണം ഭാഗികമായി തടസ്സപ്പെടും.
ശാസ്തമംഗലം, വെള്ളയമ്പലം, വഴുതക്കാട്, തൈയ്ക്കാട്, പാളയം, പി.എം.ജി, വലിയശാല, തമ്പാനൂർ, സ്റ്റാച്യു, ആയുർവേദ കോളേജ്, പട്ടം, പ്ലാമൂട്, മുറിഞ്ഞപാലം, തേക്കുമൂട്, ഗൗരീശപട്ടം, കണ്ണൻമൂല, കുമാരപുരം, വഞ്ചിയൂർ, കൈതമുക്ക്, പേട്ട, ചാക്ക, പാറ്റൂർ, കരിക്കകം, ശംഖുമുഖം, വേളി, പൗണ്ട്കടവ്, ഒരുവാതിൽകോട്ട, ആനയറ, നന്ദാവനം, ബേക്കറി ജംഗ്ഷൻ, പുളിമൂട് തുടങ്ങിയ പ്രദേശങ്ങളിൽ ജല വിതരണം ഭാഗികമായി തടസ്സപ്പെടും.
പൊതുജനങ്ങൾ ഇതൊരു അറിയിപ്പായി കണക്കാക്കി ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ച് സഹകരിക്കണമെന്ന് കേരള വാട്ടർ അതോറിറ്റി പബ്ലിക് ഹെൽത്ത് ഡിവിഷൻ നോർത്ത് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.