ഗ്രേസ് സ്വിമ്മിംഗ് സ്കൂളിന്റെ മാനേജിങ് ഡയറക്ടറും ട്രെയിനറുമായ ഗ്രേസമ്മ. ഡി. അധ്യക്ഷയായ ചടങ്ങിൽ കുഫ എ ചെയർമാനും മുൻ ഇന്ത്യൻ ഫുട്ബോൾ താരവുമായ സിയാദ് ലത്തീഫ് പരിപാടി ഉദ്ഘാടനം ചെയ്തു. നീന്തൽ പരിശീലനം കുട്ടികളുടെ ആരോഗ്യം, ആത്മവിശ്വാസം, സുരക്ഷാബോധം എന്നിവ മെച്ചപ്പെടുത്തുന്നതിന്റെ ഗുണഫലങ്ങളെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു.
ജനറൽ സെക്രട്ടറി എം. ആർ. മനോജ് ബോസ് മുഖ്യപ്രഭാഷണം നടത്തി. ചീഫ് മീഡിയ കോർഡിനേറ്റർ ഷിബു റാവുത്തർ അമുഖപ്രഭാഷണവും ആക്ടിങ് വൈസ് പ്രസിഡന്റ് എഞ്ചിനീയർ ഷിബു മനോഹർ സ്വാഗതപ്രഭാഷണവും നടത്തി.
എക്സിക്യൂട്ടീവ് അംഗങ്ങളായ തങ്കച്ചൻ, സാമൂഹ്യ പ്രവർത്തകരായ ഇഖ്ബാൽ, നിസാം, കോച്ച് അലക്സ് എന്നിവർ ആശംസകൾ അറിയിച്ചു. 10 ദിവസത്തെ പരിശീലനത്തിലൂടെ കുട്ടികൾക്ക് മെച്ചപ്പെട്ട നീന്തൽ താരമാകാനുള്ള സാധ്യതയുണ്ടാകുമെന്ന് ഭാരവാഹികൾ അറിയിച്ചു. പരിപാടിയിൽ പങ്കെടുത്ത കുട്ടികൾക്ക് ഗ്രേസ് സ്വിമ്മിംഗ് ക്ലബ്ബിൽ അംഗത്വം നൽകുന്നതായും സംഘാടകർ അറിയിച്ചു.