കുറ്റവാളികൾ സമീപത്തെ സ്റ്റേറ്റ് ഹൈവേയിൽ നിന്നും വന്നു നാല് തവണ വെടിവെച്ചുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഉടൻ അദ്ദേഹത്തെ പട്ന എയിംസിൽ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. പീപ്ര പോലീസ് സ്റ്റേഷൻ പരിധിയിലുളള പ്രദേശത്താണ് ആക്രമണം നടന്നത്.
സംഭവസ്ഥലത്തുള്ള സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു. പ്രതികൾക്ക് പിന്നാലെ തിരച്ചിൽ ആരംഭിച്ചുവെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. അക്രമത്തിന് പിന്നിൽ രാഷ്ട്രീയ പ്രേരണയുണ്ടാകാമെന്ന സംശയത്തിൽ പോലീസ് അന്വേഷണം വ്യാപിപ്പിച്ചു.
സുരേന്ദ്ര കെവത്ത് ബിജെപിയുടെ കിസാൻ മോർച്ചയിലെ പ്രവർത്തകനാണ്. അദ്ദേഹത്തിന് പ്രദേശത്ത് നല്ല സ്വാധീനവുമുണ്ടായിരുന്നതായി അറിയപ്പെടുന്നു.
ജൂലൈ നാലിന് വ്യവസായിയായ ഗോപാൽ ഖേംകയെ പട്നയിൽ വെടിവെച്ചു കൊന്ന സംഭവത്തെത്തുടർന്നാണ് പുതിയ കൊലപാതകമുണ്ടായത്. ഒരാഴ്ചയ്ക്കുള്ളിൽ പട്നയിൽ നടക്കുന്ന രണ്ടാമത്തെ കൊലപാതകമാണിത്.
സംഭവത്തിൽ ബിഹാർ സർക്കാരിനെതിരെ പ്രതിപക്ഷ പാർട്ടികൾ ശക്തമായ വിമർശനങ്ങളാണ് ഉന്നയിച്ചിട്ടുള്ളത്
ഈ സംഭവത്തിൽ ബിഹാറിലെ നിതീഷ് കുമാർ സർക്കാരിനെതിരേ ആർജെഡി ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികൾ രംഗത്തെത്തിയിരുന്നു. ദിവസങ്ങൾക്ക് മുൻപ് ബിഹാറിൽ ഒരുകുടുംബത്തിലെ അഞ്ചുപേരെ ചുട്ടുകൊന്ന സംഭവവുമുണ്ടായി.