തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഭക്ഷണശാലകളിൽ അമിത വില ഈടാക്കുന്നതിനെതിരെയും, സെക്യൂരിറ്റി ജീവനക്കാർ പ്രവേശന പാസ് പിടിച്ചു വാങ്ങുന്ന പ്രശ്നത്തിനെതിരെയും സാമൂഹ്യ പ്രവർത്തകൻ അജു കെ മധു മുഖ്യമന്ത്രിക്ക് പരാതി നൽകി.
അനാരോഗ്യാവസ്ഥയിൽ ചികിത്സയ്ക്കെത്തുന്ന രോഗികളോടൊപ്പം ഉള്ള കൂട്ടിരിപ്പുകാരിൽ നിന്ന് പ്രവേശന പാസുകൾ സെക്യൂരിറ്റി ജീവനക്കാർ മേടിച്ചു വയ്ക്കുന്നതിനെതിരെയും , ഭക്ഷണശാലയിൽ ചെറിയ കപ്പ് കേക്കിന് 18 രൂപ വരെ ഈടാക്കുകയും ചെയ്യുന്നുവെന്നായിരുന്നു പരാതിയിലെ പ്രധാന ആരോപണം.
കേരള മുഖ്യമന്ത്രിക്ക് കൂടാതെ ആരോഗ്യ മന്ത്രി, ഭക്ഷ്യ വകുപ്പ് മന്ത്രി, മനുഷ്യാവകാശ കമ്മീഷൻ എന്നിവർക്കും പരാതി നൽകിയിട്ടുണ്ട് അജു കെ മധു അറിയിച്ചു. ഇത്തരത്തിൽ പൊതുസ്വഭാവത്തിലുള്ള സർവീസുകളിൽ അമിത ചാർജുകൾ ഏർപ്പെടുത്തുന്നത് വഞ്ചനയാണ് എന്നും ഇത് അടിയന്തരമായി അന്വേഷിച്ച് നടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.
ആശുപത്രി അധികൃതർ ഇതു സംബന്ധിച്ച് വിശദീകരണം നൽകേണ്ടതുണ്ടെന്ന് സമൂഹ പ്രവർത്തകർ ആവശ്യപ്പെട്ടു.