തിരുവനന്തപുരം : കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന് ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവത്തെ സന്ദര്‍ശിച്ചു. സംസ്ഥാനത്തെ പ്രളയ ദുരിതാശ്വാസപ്രവര്‍ത്തനത്തിലെ പുരോഗതിയെക്കുറിച്ച് ചര്‍ച്ചചെയ്തു.
കേന്ദ്ര ആഭ്യന്തര മന്ത്രാലയവുമായി ബന്ധപ്പെട്ട് കൂടുതല്‍ സഹായം ലഭ്യമാക്കാന്‍ ശ്രമിക്കണമെന്ന് ഗവര്‍ണര്‍ മുരളീധരനോട് അഭ്യര്‍ത്ഥിച്ചു.
പ്രകൃതിദുരന്തം മൂലം സംസ്ഥാനത്തിനു നേരിട്ട നഷ്ടത്തെക്കുറിച്ച് ഗവര്‍ണര്‍ കഴിഞ്ഞദിവസം കേന്ദ്ര ആഭ്യന്തര മന്ത്രിയെ ധരിപ്പിച്ചിരുന്നു