മെഡിക്കൽ കോളേജ് : പോങ്ങുംമൂട് സ്വദേശിനിയുടെ കഴുത്തിൽ കിടന്ന മാല പൊട്ടിച്ചെടുത്ത കേസിലെ പ്രതി പോലീസിന്റെ പിടിയിലായി.
വെഞ്ഞാറമൂട് സ്വദേശി മുരളി(46) യെയാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പരിസരത്ത് നിന്നും മെഡിക്കൽ കോളേജ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം ഉച്ചയോടെ ആയിരുന്നു സംഭവം.
കൃത്യത്തിന് ശേഷം കടന്നുകളഞ്ഞ പ്രതി ഇന്നലെ ഉച്ചയോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പരിസരത്ത് വീണ്ടും മോഷണത്തിന് ശ്രമിക്കുമ്പോൾ സി.ഐ അരുൺ.കെ.എസ് നു ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് എസ്.ഐ ആർ.എസ് ശ്രീകാന്തിന്റെ നേതൃത്വത്തിൽ എസ്.സി.പി.ഓ രഞ്ജിത്ത്, സി.പി.ഓ മനു എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.
ഇയാൾ നിരവധി മോഷണ കേസുകളിൽ പ്രതിയാണ് എന്നും സ്ഥിരമായി ആശുപത്രിയിൽ കറങ്ങി നടന്നു വരുന്നു രോഗികൾ, കൂട്ടിരുപ്പ് കാർ എന്നിവരോട് ഇവിടുത്തെ സ്റ്റാഫ് ആണെന്ന് പറഞ്ഞു സഹായത്തിനു കൂടിയ ശേഷം അവരുടെ സ്വർണവും പണവും കവരുകയാണ് രീതിയാണ് എന്ന് പോലീസ് പറഞ്ഞു. മോഷണ മുതൽ ചലയിൽ ഉള്ള കടകളിൽ ആണ് വിൽപ്പന നടത്തുന്നത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.




