ഒരാഴ്ച്ച കൊണ്ട് 22 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവെയ്പ്പിച്ചു
1334 സ്ഥാപനങ്ങൾക്ക് പിഴ 563 സ്ഥാപനങ്ങൾക്ക് നോട്ടീസ്
തിരുവനന്തപുരം : ഓണത്തോടനുബന്ധിച്ച് പൊതുജനങ്ങൾക്ക് ഭക്ഷ്യസുരക്ഷ ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ ഭക്ഷ്യസുരക്ഷാ പരിശോധന കർശനമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും ശുചിത്വ നിലവാരം ഉറപ്പുവരുത്തുവാൻ സംസ്ഥാന വ്യാപകമായി ഭക്ഷ്യസുരക്ഷാ സ്ക്വാഡുകൾ രൂപീകരിച്ച് ആഗസ്റ്റ് 21 മുതൽ ഭക്ഷ്യസുരക്ഷാ പരിശോധനകൾ നടന്നുവരുന്നു.
ഗുരുതരമായ പിഴവുകൾ കണ്ടെത്തിയ സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തി വെയ്പ്പിക്കുകയും ലംഘനങ്ങൾക്ക് പിഴ നൽകുകയും ചെയ്തിട്ടുണ്ട്. വിഷം കലർന്ന പച്ചക്കറികളും മായം ചേർത്ത പാലും ഉൾപ്പെടെയുള്ള ഭക്ഷ്യ വസ്തുക്കൾ സംസ്ഥാനത്ത് എത്താതിരിക്കാൻ കർശന നിർദേശം നൽകിയിട്ടുണ്ട്. ഹോട്ടലുകൾ, ബേക്കറികൾ, ഭക്ഷ്യോത്പാദന കേന്ദ്രങ്ങൾ, തട്ടുകടകൾ ഉൾപ്പെടെയുള്ളവ പരിശോധിക്കും. ഓണാവധി ദിവസങ്ങളിലും സ്ക്വാഡുകൾ രംഗത്തുണ്ടാകും. ചെക്കുപോസ്റ്റുകളിൽ ഉൾപ്പെടെ കർശനമായ പരിശോധനകൾ വരും ദിവസങ്ങളിലും തുടരുന്നതാണെന്ന് മന്ത്രി വ്യക്തമാക്കി.
സംസ്ഥാന വ്യാപകമായി ഈ മാസം 21 മുതൽ ആരംഭിച്ച ആദ്യഘട്ട പരിശോധനയിൽ 1,334 സ്ഥാപനങ്ങളിൽ നിന്നും 5,72,500 രൂപ പിഴ ഈടാക്കി. 563 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. 194 (72 സ്റ്റാറ്റിയൂട്ടറി, 122 സർവയിലൻസ്) ഭക്ഷ്യസാമ്പിളുകൾ ശേഖരിക്കുകയും ഗുരുതരമായ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ കണ്ടെത്തിയ 22 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവെയ്പ്പിക്കുകയും ചെയ്തു.
ജില്ലകളിൽ
തിരുവനന്തപുരം
87 സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ 30,500 രൂപ പിഴ ഈടാക്കുകയും 50 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകുകയും 5 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവെയ്പ്പിക്കുകയും ചെയ്തിട്ടുണ്ട്.
കൊല്ലം
90 സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ 62,000 രൂപ പിഴ ഈടാക്കുകയും 53 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകുകയും 3 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവെയ്പ്പിക്കുകയും ചെയ്തു.
പത്തനംതിട്ട
67 സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ 8,000 രൂപ പിഴ ഈടാക്കുകയും 34 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകുകയും ചെയ്തു.
ആലപ്പുഴ
124 സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ 56 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകുകയും 4 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവെയ്പ്പിക്കുകയും ചെയ്തു.
കോട്ടയം
126 സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ 50 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകുകയും ചെയ്തിട്ടുണ്ട്.
ഇടുക്കി
31 സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ 17,000 രൂപ പിഴ ഈടാക്കുകയും 9 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകുകയും ചെയ്തു.
എറണാകുളം
145 സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ 2,68,000 രൂപ പിഴ ഈടാക്കുകയും 80 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകുകയും 6 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവെയ്പ്പിക്കുകയും ചെയ്തു.
തൃശൂർ
80 സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ 12 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകുകയും ചെയ്തിട്ടുള്ളതാണ്.
പാലക്കാട്
124 സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ 36 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകുകയും ചെയ്തു
മലപ്പുറം
116 സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ 58 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകുകയും 1 സ്ഥാപനത്തിന്റെ പ്രവർത്തനം നിർത്തിവെയ്പ്പിക്കുകയും ചെയ്തു.
കോഴിക്കോട്
171 സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ 1,46,000 രൂപ പിഴ ഈടാക്കുകയും 54 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകുകയും 3 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവെയ്പ്പിക്കുകയും ചെയ്തു.
വയനാട്
52 സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ 22,000 രൂപ പിഴ ഈടാക്കുകയും 15 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകുകയും ചെയ്തു.
കണ്ണൂർ
20 സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ 19,000 രൂപ പിഴ ഈടാക്കുകയും 14 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകുകയും ചെയ്തു.
കാസർഗോഡ്
101 സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ 45 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകുകയും ചെയ്തിട്ടുണ്ട്.




