കാട്ടാക്കട : മികച്ച മനുഷ്യരാകുവാൻ കുട്ടികൾ അധ്യാപകർ നൽകുന്ന തിരുത്തലുകൾ സ്വീകരിക്കണം തിരുത്തലുകൾ വേദനാജനകമാണെങ്കിലും നമ്മളെ മികവുറ്റവരാക്കുമെന്നും ജനാധിപത്യത്തിന്റെ അടിത്തറയാണ് വിദ്യാഭ്യാസസ്ഥാപനങ്ങൾ എന്ന് അടൂർ പ്രകാശ് എംപി പറഞ്ഞു. വിശ്വദീപ്തി സ്കൂളിൽ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം അടൂർ പ്രകാശ് എംപി നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്നേഹവും സഹിഷ്ണുതയും വളർത്തി നന്മയുള്ള സമൂഹത്തെ സൃഷ്ടിക്കുകയാണ് ഇത്തരം ക്ലബ്ബുകൾ ലക്ഷ്യമിടേണ്ടതെന്നും അദ്ദേഹം നിർദ്ദേശിച്ചു.
തുടർന്ന് ഓരോ ക്ലബ് പ്രതിനിധികൾ കത്തിച്ച മെഴുകുതിരി കൈമാറിക്കൊണ്ട് സ്നേഹത്തിന് വെളിച്ചം ഇതിലൂടെ നിറയട്ടെ എന്ന് എം.പി ആശംസിച്ചു. ശേഷം സ്കൂൾ പാർലമെൻറ് അംഗങ്ങൾ സ്കൂൾ പ്രിൻസിപ്പൽ ടോമി ജോസഫ് സത്യവാചകം ചൊല്ലിക്കൊടുക്കയും ആശംസകൾ അറിയിക്കുകയും ചെയ്തു.
ക്ലബ്ബിൻറെ പ്രവർത്തനം ഉദ്ഘാടനത്തിന് ഭാഗമായി സ്കൂൾ അങ്കണത്തിൽ പ്രകാശ് എംപി വൃക്ഷത്തൈ നടുകയും ചെയ്തു. വൈസ് പ്രിൻസിപ്പാൾ കുമാരി, ശോഭ എസ് എസ്, സ്റ്റാഫ് സെക്രട്ടറി അനിൽകുമാർ എസ്, സ്കൂൾ ചെയർപേഴ്സൺ കുമാരി, മഞ്ജിമ വൈസ് ചെയർപേഴ്സൺ വരുൺ എന്നിവർ പങ്കെടുത്തു സ്കൂൾ മാനേജർ ഫാദർ ഡോക്ടർ വർഗീസ് നടുതല സ്വാഗതം പറഞ്ഞു.




