നെടുമങ്ങാട് : ആര്യനാട് സർക്കാർ ആശുപത്രിയിലെ രോഗികൾക്കും, കൂട്ടിരിപ്പുകാർക്കും വിഭവസമൃദ്ധമായ സദ്യ ഒരുക്കി ജനസേവ ചാരിറ്റബിൾ സൊസൈറ്റി സ്വാതന്ത്ര്യ ദിനം ആഘോഷിഷിച്ചത്. ഇങ്ങനെ ഒരു സ്വാതന്ത്ര്യ ദിനം ആഘോഷിക്കാനായതിന്റെ സന്തോഷത്തിലാണ് രോഗികളും കൂട്ടിരിപ്പുകാരും.
പുതുക്കുളങ്ങര കേന്ദ്രമാക്കി പ്രവർത്തിച്ചു വരുന്ന ജനസേവ ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിലാണ് ആഘോഷം സംഘടിപ്പിച്ചത്. ഇക്കൊല്ലത്തെ സ്വാതന്ത്ര്യ ദിനം ആശുപത്രി കിടക്കയിലായെന്ന് ആശങ്കപ്പെട്ടവർക്ക് ഇരട്ടി മധുരമായി. ആയിരം ദിവസങ്ങൾകൊണ്ട് ആര്യനാട് ആര്യനാട് സർക്കാർ ആശുപത്രിയിൽ വിഭവസമൃദ്ധമായ സദ്യ നൽകി വരുന്നു.
എല്ലാ വർഷത്തിലും ആഗസ്റ്റ് 15ന് മുടങ്ങാതെ ഭക്ഷണം നൽകി വരികെയാണ് ജനസേവ ചാരിറ്റബിൾ സൊസൈറ്റി. ഇതോടൊപ്പം നിരവധി സേവന പ്രവർത്തനങ്ങൾ നൽകിയിരുന്നതായും പുതുക്കുളങ്ങര അനിൽകുമാർ പറയുന്നു. സ്വാതന്ത്ര്യ ദിന ആഘോഷത്തിൽ പങ്കെടുത്ത് വയറും, മനസ്സും ഒരുപോലെ നിറഞ്ഞാണ് ഓരോരുത്തരും മടങ്ങിയത്. പുതുക്കുളങ്ങര അനിൽ പ്രവീൺ തുടങ്ങിയ പ്രവർത്തകർ നേതൃത്വം നൽകി.