പാലോട് : ലഹരിയെ തുരത്താൻ ഒരു പ്രദേശത്തെ യുവജനതയെ സർക്കാർജോലിയുടെ പടവുകളിലേക്കു പിടിച്ചു നടത്തുകയാണ് എക്സൈസ് വകുപ്പ്. വിമുക്തി മിഷന്റെ 'തൊഴിലാണ് എന്റെ ലഹരി' എന്ന പരിശീലന പരിപാടിയുടെ ഭാഗമായി നെടുമങ്ങാട് എക്സൈസ് സർക്കിൾ ആഫീസിന്റെയും നെടുമങ്ങാട് ഗവണ്മെന്റ് കോളേജിലെ എൻ.എസ്.എസ് യൂണിയൻന്റെയും ആഭിമുഖ്യത്തിൽ ആയിരത്തി ഇരുന്നൂറോളം പുസ്തകങ്ങൾ സമാഹരിച്ചുകൊണ്ട് ഞാറനീലി പട്ടികവർഗ്ഗ ഊരിൽ ഹരിശ്രീ ട്രൈബൽ ഗ്രന്ഥശാലയുടെ ഉത്ഘാടനം ഡി.കെ മുരളി എം.എൽ.എ നിർവ്വഹിച്ചു.
പെരിങ്ങമ്മല ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ചിത്രകുമാരി അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടിഎക്സൈസ് കമ്മീഷണർ മുഹമ്മദ് ഉബൈദ്.വിമുക്തിമിഷൻ ജില്ലാ മാനേജർ പ്രദീപ് കുമാർ, പഞ്ചായത്ത് മെമ്പർ സിയാദ്, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഡോ.അൻസാർ, നെടുമങ്ങാട് എക്സൈസ് സി.ഐ പി.എൽ ഷിബു,കെ.എസ്.ഇ.എസ്.എ ജില്ലാ പ്രസിഡന്റ് പി.ഡി പ്രസാദ് തുടങ്ങിയവർ പങ്കെടുത്തു.
കഴിഞ്ഞ ഒരു വർഷത്തിനിടെ നെടുമങ്ങാട് എക്സൈസ് സർക്കിൾ പരിധിയിലെ ട്രൈബൽ മേഖലയിൽ സ്ഥാപിക്കുന്ന മൂന്നാമത്തെ ഗ്രന്ഥശാലയാണ്.